മടപ്പള്ളി: മടപ്പള്ളി കോളേജ് ശിവപുരം മഹാദേവ ക്ഷേത്ര മഹോത്സവം നാളെ മുതൽ. നവീകരണകലശം, ധ്വജപ്രതിഷ്ഠ / കൊടിയേറ്റ മഹോത്സവം എന്നിവ മാർച്ച് 20 മുതൽ ഏപ്രിൽ 4 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


ഇന്ന് ഭക്തജന സംഗമവും, നവീകരണ കലശവും, കൊടിയേറ്റ മഹോത്സവിളംബരവും നടക്കും.കെ മുരളീധരൻ എം പി മുഖ്യാതിഥിയാകും. നാളെ ആചാര്യവരണം, മുളയിട്ട്, രാക്ഷോഗ്ന ഹോ മം ,വാസ്തു പുണ്യാഹം എന്നിവക്ക് ശേഷം 4 ന് കലവറ നിറക്കൽ ഘോഷയാത്ര നടക്കും.
നാളെ ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ സാംസ്കാരിക സദസ്. അക്ഷര ശ്ലോക സദസ്, ന്യത്തസംഗീത വിരുന്ന് എന്നിവ നടക്കും. തുടർന്നു ക്ഷേത്ര ചടങ്ങുകളും സാംസ്കാരിക, പ്രാദേശിക കലാകാരന്മാരുടെ വിവിധ പരിപാടികളും നടക്കും 29 ന് പെരിയ മന നവനീത് നമ്പൂതിരി അവതരിപ്പിക്കുന്ന തിടമ്പ് നൃത്തവുമുണ്ട്.
തുടർന്ന് കരോക്ക ഗാനമേളയുമുണ്ട്.30 ന് രാവിലെ 8ന് ധ്വജപ്രതിഷ്ം ,വാഹന പ്രതിഷ്ഠ, എന്നിവ നടക്കും. തുടർന്ന് വൈകീട്ട്കൊടിയേറ്റം നടക്കും. 31 ന് ക്ഷേത്ര ചടങ്ങുകളും അഷ്ടപദി സോപാന സംഗീത വും നടക്കും. ഏപ്രിൽ1 ന് രാവിലെ നട തുറന്ന് അഭിഷേകം, മലർനിവേദ്യം, ഗണപതി ഹോമം ഉഷപൂജ ശ്രീഭൂതബലി, ഉച്ചപൂജ, നട അടക്കൽ, എന്നിവയും, ന്യത്തസംഗീത സന്ധ്യയും നടക്കും.
4 ന് ആറാട്ട് സദ്യയോടെ ഉത്സവം സമാപിക്കും. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ ഡോ കെ രാജീവൻ, ടി വേണുഗോപാൽ, കെ കെ ഹരിദാസൻ, ടി കെ ബാബു സംബന്ധിച്ചു.
Shivapuram Mahadeva Temple Mahotsavam from tomorrow