കോട്ടപ്പള്ളി: കോട്ടപ്പള്ളി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പന്തീരായിരം തേങ്ങ ഏറും പാട്ടും നടത്തി. ഉപദേവ പ്രതിഷ്ഠയായ അയ്യപ്പക്ഷേത്രിലെ പ്രഥമ പ്രതിഷ്ഠാദിന വാർഷികത്തോടനുബന്ധിച്ചാണ് പന്തീരായിരം തേങ്ങ ഏറും പാട്ടുംനടത്തിയത്.


കുന്നമംഗലം കേശവൻകുട്ടി നമ്പിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. പുലർച്ചെ മുതൽ ആരംഭിച്ചു.തുടർന്ന് വിവിധ ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം രാത്രി പത്തരയോടെ ആരംഭിച്ച തേങ്ങ ഏറുംപാട്ടും നാലുമണിയോടെയാണ് സമാപിച്ചത്.
വലിയ ഭക്ക ജനസാന്നിധ്യമായിരുന്നു ചടങ്ങിന് സാക്ഷ്യം വഹിച്ചത്.
Subrahmanya Temple 15 thousand coconuts and song