വടകര: കോട്ടപ്പള്ളി എം.എല്‍.പി.സ്‌കൂളില്‍ കുട്ടികള്‍ക്കായി ദ്വിദിന സഹവാസ ക്യാമ്പ് ' തുടിതാളം ' സംഘടിപ്പിച്ചു. ഗായകന്‍ സാരംഗ് രാജീവന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.


വിവിധ വിഷയങ്ങളില്‍ ജി.കെ.പ്രശാന്ത് കുമാര്‍, രാജേഷ് കരിമ്പനപ്പാലം, ശ്രീരാഗ് എടച്ചേരി, പ്രവീണ്‍ സകലകല എന്നിവര്‍ ക്ലാസെടുത്തു.വാര്‍ഡ് മെമ്പര്‍ ഹംസ വയേരി അധ്യക്ഷത വഹിച്ചു.
പി.ടി.എ.പ്രസിഡന്റ് ഒ.കെ.ഷാജി, പ്രധാനാധ്യാപകന്‍ ടി.അജിത്ത് കുമാര്‍, എം.പി.ടി.എ.ചെയര്‍ പേഴ്‌സണ്‍ രമ്യ, രാജീവന്‍ മണക്കുനി, അബ്ദുള്‍ ലൈസ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
Sahavasa Camp was organized at Kottapally MLP School