വടകര: കെ ടി ബസാര്‍ പുഞ്ചിരി അയല്‍പക്ക വേദി വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു. ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരന്‍ പരിപാടി ഉല്‍ഘാടനം ചെയ്തു. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് പുരസ്‌കാര ജേതാവ് ഇന്ദിര ടീച്ചര്‍, ജില്ലാ ജൂനിയര്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ അലോക് മഹേഷ് എന്നിവരെ ആദരിച്ചു.ഇന്ദിര ടീച്ചറെ പഞ്ചായത്ത് പ്രസിഡന്റ് പൊന്നാട അണിയിച്ചു.


പ്രസിഡന്റ് ഡോ.എം.പി. രാജന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. റീന സ്വാഗതം പറഞ്ഞു. ദിനേശന്‍ വാപ്രത്ത് പുരസ്‌ക്കാര ജേതാക്കളെ പരിചയപ്പെടുത്തി. റീത്ത ടീച്ചര്‍ നന്ദി പറഞ്ഞു. ഭാരവാഹികളായി ഡോ. എം.പി. രാജന്‍ പ്രസിഡന്റ്, കെ. റീന സെക്രട്ടറി, വൈസ് പ്രസിഡന്റ്: പി.പി. ശ്രീജിത്ത്, പ്രേമലത ടീച്ചര്‍, ജോയിന്റ് സെക്രട്ടറി: ചന്ദ്രന്‍ നായര്‍, കെ. ടി. കെ. ബാബു എന്നിവരെയും തെരെഞ്ഞെടുത്തു.
The Smile Neighborhood Forum organized the Annual General Meeting