വടകര: വടകര മുനിസിപ്പാലിറ്റിയിലെ മാലിന്യ സംസ്കരണം കൈകാര്യം ചെയ്യുന്ന ഹരിയാലിയെ പറ്റി പഠിക്കാൻ തെലുങ്കാനയിൽ നിന്ന് വിദഗ്ധ സംഘമെത്തി. 15 പേരടങ്ങുന്ന സംഘത്തിൽ സാത്തുപള്ളി മുനിസിപ്പൽ കമ്മീഷണർ കെ. സുജാത, സിദ്ധുപ്പെട്ട് മുനിസിപ്പാലിറ്റി സാനിറ്ററി ഇൻസ്പെക്ടർ എൻ.വനിത,തെലുങ്കാന ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ ഐ. കെ. നാരായണ, മറ്റ് ഉദ്യോഗസ്ഥരും തെലുങ്കാന ഹരിതകർമ്മസേന അംഗങ്ങളും ആണ് ഉള്ളത്.


വടകര നാരായണ നഗരത്തിലുള്ള മാലിന്യങ്ങൾ തരംതിരിക്കുന്ന എം. ആർ. എഫ്,ഹരിയാലി പരിപാലിക്കുന്ന മുനിസിപ്പൽ പാർക്ക്, പരിസ്ഥിതിസൗഹൃദ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ദ്വാരക ബിൽഡിങ്ങിലെ ഗ്രീൻ ഷോപ്പ്,ജൂബിലി ടാങ്കിന് അടുത്തുള്ള ഗ്രീൻ ടെക്നോളജി സെൻറർ എന്നിവ സംഘം സന്ദർശിച്ചു. ഹരിയാലി നിർമ്മിച്ച ടോയ്ലറ്ററിംഗ് ക്ലീനിങ്ങിനുള്ള എട്ട് ഉൽപ്പന്നങ്ങൾ അടങ്ങുന്ന ഓരോ കിറ്റ് വടകര നഗരസഭാ ചെയർമാൻ കെ.പി. ബിന്ദു സംഘാംഗങ്ങൾക്ക് നൽകി.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.പി പ്രജിത, പൊതുമരാമത്ത് ചെയർമാൻ എം. ബിജു, സെക്രട്ടറി എൻ. കെ. ഹരീഷ്,ഹരിയാലി കോ-ഓർഡിനേറ്റർ മണലിൽ മോഹനൻ, കുടുംബശ്രീ ചെയർപേഴ്സൺ കെ. മീര ,ജെ.എച്ച്.ഐ. വിജിത, കോഴിക്കോട് ജില്ലാ ശുചിത്വമിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ കൃപ എന്നിവർ പങ്കെടുത്തു. വടകരയിലെ ഗ്രീൻ ടെക്നോളജി സെൻറർ തെലുങ്കാനയിൽ സ്ഥാപിക്കുമെന്നും മറുപടി പ്രസംഗത്തിൽ സാതുപ്പള്ളി മുനിസിപ്പൽ കമ്മീഷണർ പറഞ്ഞു.
The Telangana group came to Vadakara to learn about Hariyali