ആയഞ്ചേരി: കത്തുന്ന വേനലിൽ ആശ്വാസം പകർന്ന് ആയഞ്ചേരി ടൗണിൽ തണ്ണീർ പന്തൽ ഒരുക്കി. ഉഷ്ണ തരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുൻനിർത്തി പൊതുഇടങ്ങളിലും, വ്യാപാര തെരുവുകളിലും തണ്ണിർ പന്തലുകൾ സ്ഥാപിക്കണമെന്ന സർക്കാർ നിർദ്ദേശം അനുസരിച്ച് പൊന്മേരി സർവ്വീസ് സഹകരണ ബേങ്കിൻ്റെ നേതൃത്വത്തിലാണ് ആയഞ്ചേരി ടൗണിൽ ദാഹജലശമനി സ്ഥാപിച്ചത്.


ആയഞ്ചേരി നീതി ലാബിന് സമീപം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.ഏ.കെ ഷാജി അധ്യക്ഷത വഹിച്ചു.ശ്രീനിഷ് കെ, സി.എം ഗോപാലൻ, ഇബ്രായി പി, അനുമേൾ, ഷിൽന കെ, ഷെറീന നാസർ സംസാരിച്ചു.
Drinking water has been prepared in Ayancheri town