വടകര: വടകര ടൗൺഹാളിൽ നാടൻപാട്ട് മെഗാ ഷോ വരുന്നു.വില്യാപ്പള്ളി അമരാവതിയിലെ 'തയ്യുള്ളതില്‍ കുമാരന്‍ മാസ്റ്റര്‍ ഗ്രന്ഥാലയ' ത്തിന്‍റെ ധന ശേഖരണാര്‍ത്ഥം, പ്രശസ്ത നാടന്‍ പാട്ടുകാരി പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടന്‍ പാട്ട് 'ഫോക്ക് മെഗാ ഷോ' മെയ് 14ന് വടകര ടൌണ്‍ ഹാളില്‍ നടക്കും.


പരിപാടിയുടെ ആദ്യ ടിക്കറ്റ് വില്പനയും സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിച്ചു. വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പൂളക്കണ്ടി മുരളി അധ്യക്ഷത വഹിച്ചു. ആദ്യ ടിക്കറ്റ് വില്പന, 'പോപ്പുലര്‍ സ്റ്റീല്‍സ്' എംഡി കെ പി ബാലന് ടിക്കറ്റ് നല്‍കിക്കൊണ്ട് മന്ത്രി നിര്‍വ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നസീമ തട്ടാംകുനി, കെ സുബിഷ എന്നിവര്‍ ആശംസ നേര്‍ന്ന് സംസാരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ വി ഷൈജു സ്വാഗതവും ചെയര്‍മാന്‍ പി കെ ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
Folk Mega Show at Vadakara Town Hall