ചോറോട്: എൻ.സി കനാൽ മഴയ്ക്ക് മുമ്പ് ശുചീകരിക്കണമെന്ന് ചോറോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി. ചോറോട്- നടക്കുതാഴെ കനാലിന്റെ ചോറോട് ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന ഭാഗം ശുചീകരിക്കണമെന്നാണ് ചോറോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടത്.


കനാലിന്റെ ഇരു ഭിത്തികളും തകർന്നിട്ടുണ്ട്. പലയിടങ്ങളിലും മണ്ണ് വന്ന് നിറഞ്ഞിരിക്കുകയാണ്. വീട്ടുകാർ മാലിന്യങ്ങളും കനാലിൽ തള്ളുന്നു. പലയിടങ്ങളിലും കുഴികൾ രൂപപ്പെട്ടതിനാൽ വെള്ളം ഒഴുകുന്നില്ല. മഴക്കാലമാവുമ്പോൾ വെള്ളപ്പൊക്കം കാരണം വീടുകൾ ഒഴിഞ്ഞു പോകേണ്ടി വരുന്നുണ്ട്.
വള്ളിക്കാട്, മത്തത്ത് താഴെ, ഇല്ലത്തു താഴെ പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുന്നു. പലയിടങ്ങളിലും കൈയേറ്റവും നടക്കുന്നു. ഇവ കൃത്യമായി പരിശോധിച്ചു മഴയ്ക്കു മുമ്പ് പരിഹാരം ഉണ്ടാകണമെന്നാവശ്യപ്പെട്ടു കൊണ്ട് ചോറോട് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ കൊയിലാണ്ടി മൈനർ ഇറിഗേഷൻ ഓഫീസർമാരെ കണ്ടു.
ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി ചന്ദ്രശേഖരൻ മാസ്റ്റർ, വൈസ് പ്രസിഡണ്ട് രേവതി.കെ, സി കെ സജിതകുമാരി, ടി.പി മനീഷ് കുമാർ, പ്രസാദ് വിലങ്ങിൽ എന്നിവർ കൊയിലാണ്ടിയിലുള്ള മൈനർ ഇറിഗേഷൻ ഓഫീസിൽ വെച്ച് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹിബ, അസിസ്റ്റൻറ് എൻജിനീയർ രാജ്മോഹൻ എന്നിവരെ കണ്ട് മഴയ്ക്ക് മുമ്പ് ശുചീകരണ കാര്യത്തിൽ പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു.
NC canal should be cleaned before rain