Featured

വികസന പാതയിൽ; ഒഞ്ചിയത്ത് 33 കോടി രൂപയുടെ വികസന പദ്ധതികൾ

News |
Mar 21, 2023 04:00 PM

ഒഞ്ചിയം: ഒഞ്ചിയത്ത് 33 കോടി രൂപയുടെ വികസന പദ്ധതികൾ. ഒഞ്ചിയം ഗ്രാമപഞ്ചായത്തിന്റെ 2023- 24 വർഷത്തെ ബജറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീജിത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡൻ്റ് റഹീസ നൗഷാദ് അവതരിപ്പിച്ചു.

8897681 രൂപ മുൻ ബാക്കിയും 359327500 പ്രതീക്ഷിത വരവും 330329733 രൂപ ചിലവുമുള്ള ബജറ്റ് ആണ് അവതരിപ്പിച്ചത്. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് രൂപീകൃതമായി 60 വർഷം പൂർത്തീകരിക്കുന്ന കാലഘട്ടത്തിലും നിലവിലെ ഭരണസമിതിയുടെ മൂന്നാമത്തെ ബജറ്റും ജനക്ഷേമപരമാണ്. എല്ലാവർക്കും ഭവനം എന്ന ലക്ഷ്യത്തോടെ ഭവന പദ്ധതികൾക്ക് മുൻതൂക്കം നൽകി ബജറ്റിൽ അഞ്ചു കോടി 51 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

മറ്റ് ഗ്രാമപഞ്ചായത്തുകളെ അപേക്ഷിച്ച് ഭൂവിസ്തൃതിയിൽ 8.33 സ്ക്വയർ കി . മി മാത്രമാണ് ഒഞ്ചിയത്തിന്റെ ദൈർഘ്യം . രണ്ടര കിലോമീറ്റർ തീരദേശ ദൈർഘ്യമുള്ള ഒഞ്ചിയം പഞ്ചായത്തിൽ കടലോരവാസികൾക്ക് ശ്രദ്ധേയമായ പദ്ധതികൾ ആവിഷ്കരിച്ചതിനോടൊപ്പം ആരോഗ്യമേഖലയിലും കാർഷിക മേഖലയിലും മാലിന്യ സംസ്കരണം മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ശ്രദ്ധേയമായ പദ്ധതികളാണ് ബജറ്റിൽ ഉള്ളത്.

വടകര എംഎൽഎ കെ കെ രമയുടെ ഇടപെടലുകളിലൂടെ സംസ്ഥാനസർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച പ്രൈമറി ഹെൽത്ത് സെൻറർ കെട്ടിടത്തിനുള്ള ഒരു കോടി രൂപയും കൃഷിഭവൻ കെട്ടിടത്തിനായി അനുവദിച്ച അരക്കോടി രൂപയും പഞ്ചായത്തിന്റെ തനത് വരുമാനങ്ങളും ഉൾപ്പെടുത്തി ആരോഗ്യ മേഖലയെയും കാർഷികമേഖലയെയും പുനരുദ്ധരിക്കുന്ന ബജറ്റാന്ന് ഒഞ്ചിയത്തിൻ്റെത്.

കലാസാംസ്കാരിക മേഖലയിൽ സ്ഥിരമായ ഒരു സാംസ്കാരിക കേന്ദ്രം ,പശ്ചാത്തല മേഖലയിൽ മുഴുവൻ ഗ്രാമീണ റോഡുകളുടെയും സമ്പൂർണ്ണ വികസനം എന്നിവ ഉൾപ്പെടുത്തിയ ബജറ്റിൽ സർക്കാറിന്റെ എല്ലാവർക്കും തൊഴിൽ എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് സംരംഭകത്വത്തിൽ ഊന്നൽ നൽകിക്കൊണ്ട് 200810 രൂപ പ്രത്യേകമായി ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ബജറ്റിൽ ശ്രദ്ധേയമായ ഒരു പദ്ധതിയാണ് ശുഭസായാന്തനം എന്നത്.

ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ ഒരു പൗരന്റെ ശരാശരി ആയുർദർഘ്യം 77 എന്നതാണ് അടുത്ത പത്ത് വർഷത്തോടെ ഇത് 85 എന്ന ലക്ഷ്യത്തിൽ എത്താവുന്ന തരത്തിലേക്ക് ദീർഘകാല കാഴ്ചപ്പാടോടുകൂടിയ 20 ലക്ഷം രൂപ വകയിരുത്തിയ ഈ പദ്ധതി സംസ്ഥാനതലത്തിൽ തന്നെ മാതൃകയാകുന്ന ഒന്നാണ്. ആദ്യഘട്ടത്തിൽ വയോജനങ്ങളെയും തുടർന്ന് യുവജനങ്ങളെയും കൗമാരക്കാരെയും ഉൾപ്പെടുത്തി പദ്ധതി വിപുലമാക്കാൻ പഞ്ചായത്ത് ഉദ്ദേശിക്കുന്നത്.

എല്ലാ വികസന മേഖലയെയും ഉൾപ്പെടുത്തിയ ഈ ബജറ്റ് അവതരണത്തിൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ സുധീർ മഠത്തിൽ, ശാരദാവത്സൻ പഞ്ചായത്ത് മെമ്പർ ജൗഹർ വെള്ളികുളങ്ങര, ഷജിന കൊടക്കാട്ട്, ചന്ദ്രി സി കെ ,രഞ്ജിത്ത്, നിരോഷ ധനേഷ് സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.പി രജുലാൽ സ്വാഗതവും,അസി. സെക്രട്ടറി വി.ശ്രീകല നന്ദിയും പറഞ്ഞു.

33 crore development projects worth Rs

Next TV

Top Stories










News Roundup






GCC News