ചോറോട്: എരപുരം സരസ്വതി വിലാസം സ്കൂളിന്റെ തൊണ്ണൂറ്റി എട്ടാം വാർഷികം ആഘോഷിച്ചു. എരപുരം സരസ്വതി വിലാസം എൽ. പി. സ്കൂളിന്റെ 98 മത് വാർഷികവും നഴ്സറി കലോത്സവവും വിവിധ പരിപാടികളോടെയാണ് ആഘോഷിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. ഗിരിജ ഉദ്ഘാടനം ചെയ്തു.


ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ പ്രിയങ്ക സി. പി. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.നാടക പ്രവർത്തകനായ മുഹമ്മദ് പേരാമ്പ്ര ചടങ്ങിൽ മുഖ്യാതിഥിയായി.
സ്കൂൾ തലത്തിൽ നടത്തിയ വിവിധ മത്സര വിജയികൾക്ക് സ്കൂൾ മാനേജർ അബ്ദു റസാഖ് മാസ്റ്റർ സമ്മാന വിതരണം നടത്തി. സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികൾ, സ്വാഗതസംഘം ചെയർമാൻ ആർ. കെ. മോഹനൻ സംസാരിച്ചു.തുടർന്ന് കുട്ടികളുടെയും രക്ഷിതാ ക്കളുടെയും കുടുംബശ്രീ തൊഴിലുറപ്പ് തൊഴിലാളികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.
Erapuram Saraswati Vilasam School in celebration of the anniversary