വടകര: വളപ്പിൽ ഭാഗം ജെബി സ്കൂൾ 88ാം വാർഷികം ആഘോഷിച്ചു. വടകര താഴെ അങ്ങാടി പ്രദേശത്ത് എട്ട് പതിറ്റാണ്ടിലേറെയായി അറിവിന്റെ അക്ഷര വെളിച്ചം പകരുന്ന വളപ്പിൽ ഭാഗം ജെ ബി സ്കൂളിൽ ഈ വർഷത്തെ വാർഷികാഘോഷം വിവിധ കലാപരിപാടികളുടെ ആഘോഷിച്ചു.


ആയിരക്കണക്കിന് വിദ്യാർഥികൾക്ക് അവരുടെ ജീവിത വൃത്തിക്ക് പര്യാപ്തമായ തരത്തിലുള്ള വിജ്ഞാനം പകരുന്നതിൽ നിർണായകമായ പങ്കുവഹിച്ച വിദ്യാലയമാണിത്.
കുരുന്നുകളുടെ കലാപരിപാടികൾ ആസ്വദിച്ചും, സ്കൂളിന്റെ വാർഷികാഘോഷം മികച്ച രീതിയിലാണ് രക്ഷിതാക്കളും നാട്ടുകാരും സ്വീകരിച്ചത്. വൈകിട്ട് 3:00 മണിക്ക് നടന്ന സാംസ്കാരിക സദസ്സ് എം.ഐ സഭ മാനേജർ അബ്ദുൽ കരീം എം.പി ഉദ്ഘാടനം ചെയ്തു.
മുൻസിപ്പൽ വാർഡ് കൗൺസിലർ ഷാഹിമ കെ.പി അധ്യക്ഷത വഹിച്ചു. ആഷിർ വടകര മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡണ്ട് റോസ്ന, മുൻ പ്രധാന അധ്യാപിക ഷാഹിറ ബാനു, മുഫീദ പി പി, നിഫാന, അസ്മിന, മാളവിക സംസാരിച്ചു. സ്കൂൾ പ്രധാന അധ്യാപിക ആയിഷ ആലോള്ളതിൽ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി റഹ്മത്ത് നന്ദിയും പറഞ്ഞു.
JB School celebrated its 88th anniversary on the premises