വടകര: വടകരയുടെ പ്രിയ ഗായകൻ വി.ടി. മുരളിയുടെ ഏറ്റവും പുതിയ പുസ്തകമായ 'ഇടനെഞ്ചിൽ സംഗീതം മുറജപമായി' പ്രസിദ്ധീകരിക്കുന്നു. പുസ്തക പ്രകാശന കർമ്മം വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് വടകര ടൗൺഹാളിൽ നടക്കും.


വിഖ്യാത താളവൈദ്യ കലാകാരനും, സംഗീത നാടക അക്കാദമി ചെയർമാനുമായ പത്മശ്രീ മട്ടന്നൂർ ശങ്കരക്കുട്ടി, പ്രശസ്ത സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്റർക്ക് പുസ്തകത്തിന്റെ ആദ്യപ്രതി നൽകിയാണ് പ്രകാശനം ചെയ്യുക. നാടക കലാകാരനും അക്കാദമി സെക്രട്ടറിയുമായ കരിവെള്ളൂർ മുരളി ചടങ്ങിൽ മുഖ്യ അതിഥി ആയിരിക്കും.
പുസ്തക പ്രകാശനത്തോടനുബന്ധിച്ച് പ്രശസ്ത കർണാടക സംഗീതജ്ഞനായ ആനയടി പ്രസാദും, വി.ടി. മുരളിയും ചേർന്ന് അവതരിപ്പിക്കുന്ന 'പാട്ടൊരുക്കം' എന്ന സംഗീത പരിപാടിയും ഉണ്ടായിരിക്കും. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
Singer V.T. Murali's latest book is published