ഓർക്കാട്ടേരി: യൂത്ത് കോൺഗ്രസ് പ്രതിനിധി സമ്മേളനം സമാപിച്ചു. 'നീതി നിഷേധങ്ങളിൽ നിശബ്ദരാകില്ല, വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടു വീഴ്ച്ചയില്ല' എന്നീ മുദ്രാവാക്യമുയർത്തിയാണ് യൂത്ത് കോൺഗ്രസ്സ് ഏറാമല മണ്ഡല സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഓർക്കാട്ടേരിയിൽ നടന്നത്.


യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ആർ. ഷഹീൻ ഉദ്ഘാടനം ചെയ്തു. യു. ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് റയീസ് കൊടെഞ്ചേരി അധ്യക്ഷത വഹിച്ചു.
നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് സുബിൻ മടപ്പള്ളി, അഡ്വ: പി. ടി. കെ നജ്മൽ, രാജഗോപാൽ രായരോത്ത്,രാമകൃഷ്ണൻ മാസ്റ്റർ, പ്രഭിൻപാക്കയിൽ,വി. കെ. അനിൽ കുമാർ, പറമ്പത്ത് പ്രഭാകരൻ,ലിജി പുതിയേടത്, കവിത അനിൽ കുമാർ, ഷോണ, സൂരജ് കുറിഞ്ഞാലിയോട്, സി. കെ ഹരിദാസൻ, പദ്മനാഭൻ കുറിഞ്ഞാലിയോട്,ഗിരീഷ് കുറിഞ്ഞാലിയോട്,ബബിത്ത് അഴിയൂർ സംസാരിച്ചു.
Youth Congress delegation concluded