മണിയൂർ: മണിയൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഇടങ്ങളും സ്ത്രീ സൗഹൃദമാക്കി കൊണ്ട് സമ്പൂർണ്ണ സ്ത്രീ സൗഹൃദ ഗ്രാമ പഞ്ചായത്ത് പ്രഖ്യാപനം നടത്തി. പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ശ്രീലത പ്രഖ്യാപനം നിർവ്വഹിച്ചു. മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ അഷറഫ് അദ്ധ്യക്ഷത വഹിച്ചു.


ഐ.സി.ഡി.എസ് സൂപ്പർവൈസർ സ്മിത.വി റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ പുല്ലരൂൽ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഗീത ടി, വാർഡ് മെമ്പർ ഷഹബത്ത് ജൂന സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ജയപ്രഭ സ്വാഗതവും സി.ഡി .എസ് ചെയർപേഴ്സൺ സജിത.കെ നന്ദിയും പറഞ്ഞു.
Maniyur gram panchayat has made the entire space women friendly and has declared a complete women friendly gram panchayat