കണ്ണൂക്കര: ഒഞ്ചിയംപഞ്ചായത്ത് ഓഫീസിന് മുന്നിൽ മാർച്ചും ധർണയും സം ഘടിപ്പിച്ചു. ഒഞ്ചിയം പഞ്ചായത്തിൻ്റെ ബജറ്റ് അവതരണത്തിന് മുമ്പ് പത്രങ്ങൾക്ക് ചോർത്തിക്കൊടുത്ത ഒഞ്ചിയം പഞ്ചായത്ത് ആർഎംപി-യുഡിഎഫ് ഭരണസമിതിയുടെ ജനാധിപത്യവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചാണ് എൽഡിഎഫ് നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ മാർച്ചും ധർണയും സംഘടിപ്പിച്ചത്.


പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്. സിപിഐ എം ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി.പി ബിനീഷ് ഉദ്ഘാടനം ചെയ്തു. വി ജിനീഷ് ആമുഖഭാഷണം നടത്തി. അഡ്വ. ഒ ദേവരാജൻ അധ്യക്ഷനായി. വി പി ഗോപാ ലകൃഷ്ണൻ, ബാബു പറമ്പത്ത്, സി പി സോമൻ സംസാരിച്ചു.
Onchiyam LDF march and dharna