ചോറോട്: പിഞ്ചുകുട്ടികൾക്കായി അങ്കണവാടി കെട്ടിടം നിർമ്മിക്കുന്നു. ചോറോട് ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ കെ.കെ.കൃഷ്ണൻ അടിയോടി മെമ്മോറിയൽ അംഗനവാടി കെട്ടിട നിർമ്മാണോദ്ഘാടനം ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി ചന്ദ്രശേഖരൻ മാസ്റ്റർ നിർവ്വഹിച്ചു.


വാർഡ് മെമ്പർ മനീഷ് കുമാർ ടി.പി അധ്യക്ഷത വഹിച്ചു. ടി എം രാജൻ , ബീന എൻ , മുസ്തഫ പുതുക്കുടി, കുഞ്ഞിരാമൻ വി.പി, രാജീവൻ വി പി സംസാരിച്ചു.അംഗനവാടി വർക്കർ സ്മിത ടി.എൻ സ്വാഗതം പറഞ്ഞു.അംഗനവാടി ഹെൽപ്പർ പ്രേമ.സി നന്ദിയും പറഞ്ഞു.
Anganwadi building under construction