വടകര: കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ പിന്നണി ഗായകനും സംഗീത നിരൂപകനുമാണ് വടകര സ്വദേശി കൂടിയായ വി.ടി.മുരളി. ദേശീയ അവാർഡ് ജേതാവായ സംവിധായകൻ കെ.പി.കുമാരൻ സംവിധാനം ചെയ്ത തേൻതുള്ളി എന്ന ചിത്രത്തിലെ പത്മശ്രീ കെ. രാഘവൻ രചിച്ച "ഓത്തു പള്ളിയിലാണു നമ്മൾ" എന്ന ഗാനം ഉൾപ്പെടെ നിരവധി ഗാനങ്ങൾക്ക് അദ്ദേഹം പ്രശസ്തനാണ്.


കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് മുൻ ബോർഡ് അംഗമായിരുന്നു. ഒരു സംഗീത നിരൂപകൻ എന്ന നിലയിൽ മുരളി പത്തിലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. പ്രിയ ഗായകന്റെ ഏറ്റവും പുതിയ പുസ്തകമായ 'ഇടനെഞ്ചിൽ സംഗീതം മുറജപമായി' ഇപ്പോൾ പ്രസിദ്ധീകരണത്തിന് ഒരുങ്ങിയിരിക്കുകയാണ്.
പുസ്തക പ്രകാശന കർമ്മം ഇന്ന് വൈകിട്ട് 4 മണിക്ക് വടകര ടൗൺഹാളിൽ നടക്കും.വിഖ്യാത താളവൈദ്യ കലാകാരനും, സംഗീത നാടക അക്കാദമി ചെയർമാനുമായ പത്മശ്രീ മട്ടന്നൂർ ശങ്കരക്കുട്ടി മാരാർ, പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർക്ക് പുസ്തകത്തിന്റെ ആദ്യപ്രതി നൽകിയാണ് പ്രകാശനം നിർവഹിക്കുക.
നാടക കലാകാരനും അക്കാദമി സെക്രട്ടറിയുമായ കരിവെള്ളൂർ മുരളി ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. പുസ്തക പ്രകാശനത്തോടനുബന്ധിച്ച് പ്രശസ്ത കർണാടക സംഗീതജ്ഞനായ ആനയടി പ്രസാദും, വി.ടി. മുരളിയും ചേർന്ന് അവതരിപ്പിക്കുന്ന 'പാട്ടൊരുക്കം' എന്ന സംഗീത പരിപാടിയും ചടങ്ങിന് മാറ്റ് കൂട്ടും.
പുസ്തക പ്രകാശനം; 'ഇടനെഞ്ചിൽ സംഗീതം മുറജപമായി'
വടകര: വടകരയുടെ പ്രിയ ഗായകൻ വി.ടി. മുരളിയുടെ ഏറ്റവും പുതിയ പുസ്തകമായ 'ഇടനെഞ്ചിൽ സംഗീതം മുറജപമായി' പ്രസിദ്ധീകരിക്കുന്നു. പുസ്തക പ്രകാശന കർമ്മം വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് വടകര ടൗൺഹാളിൽ നടക്കും.
വിഖ്യാത താളവൈദ്യ കലാകാരനും, സംഗീത നാടക അക്കാദമി ചെയർമാനുമായ പത്മശ്രീ മട്ടന്നൂർ ശങ്കരക്കുട്ടി, പ്രശസ്ത സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്റർക്ക് പുസ്തകത്തിന്റെ ആദ്യപ്രതി നൽകിയാണ് പ്രകാശനം ചെയ്യുക. നാടക കലാകാരനും അക്കാദമി സെക്രട്ടറിയുമായ കരിവെള്ളൂർ മുരളി ചടങ്ങിൽ മുഖ്യ അതിഥി ആയിരിക്കും.
പുസ്തക പ്രകാശനത്തോടനുബന്ധിച്ച് പ്രശസ്ത കർണാടക സംഗീതജ്ഞനായ ആനയടി പ്രസാദും, വി.ടി. മുരളിയും ചേർന്ന് അവതരിപ്പിക്കുന്ന 'പാട്ടൊരുക്കം' എന്ന സംഗീത പരിപാടിയും ഉണ്ടായിരിക്കും. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
VT Murali's book release this evening