ഒഞ്ചിയം: ഒഞ്ചിയം കതിർ കാർഷിക ക്ലബ്ബ് ഒഞ്ചിയം കൃഷിഭവൻ്റെ സഹകരണത്തോടെ നടത്തിയ ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. മുണ്ടോളം കുനി താഴ വയലിൽ ഒന്നര ഏക്കർ സ്ഥലത്താണ് വെള്ളരി, വെണ്ട, ചീര, കക്കിരി, പയർ തുടങ്ങിയവ കൃഷി ചെയ്തത്.കതിർ കാർഷിക ക്ലബ്ബ് പ്രസിഡന്റ് കെ പി ബാബു മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.


സെക്രട്ടറി കെ വി രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് കൃഷി ഓഫീസർ അതുൽ , അസി. കൃഷി ഓഫീസർ സീമ എന്നിവർ സംസാരിച്ചു. ട്രഷറർ കെ.എം അശോകൻ നന്ദി പറഞ്ഞു.കാർഷിക ക്ലബ്ബ് ഭാരവാഹികളായ കെടഞ്ഞോത്ത് രവീന്ദ്രൻ, സി ഭാസ്കരൻ , ചണ്ടോളി ശങ്കരൻ, ശൈലജ, ഗീത, സജിത, ശ്രീജ, അനില, ജ്യോതി , നിഷ, ബീന തുടങ്ങിയവർ നേതൃത്വം നൽകി.
Organic vegetables are harvested in onchiyam