ഓർക്കാട്ടേരി : ഓൺലൈൻ വ്യാപാരകേന്ദ്രത്തിന്റെ മറവിൽ വടകര മേഖലയിൽ മയക്കുമരുന്ന് വിതരണം നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ റെയ്‌ഡിൽ രണ്ടുപേർ അറസ്റ്റിൽ.


ഓർക്കാട്ടേരി കാർത്തികപള്ളി റോഡിലെ ഓൺലൈൻ വ്യാപാരകേന്ദ്രത്തിലാണ് ഇന്നലെ രാത്രി 11 മണിയോടെ റെയ്ഡ് നടന്നത്. പിടിയിലായവരിൽ നിന്ന് നാല് ഗ്രാം എം ഡി എം എ പിടിച്ചെടുത്തതായും കൂടുതൽ വിവരങ്ങൾ അല്പസമയത്തിനകം പുറത്തുവിടുമെന്നും എടച്ചേരി പൊലീസ് അറിയിച്ചു
Two youths arrested in Orchateri with deadly drugs