വടകര: എംഡിഎംഎയുമായി ബസ് കണ്ടക്ടർ പിടിയിൽ. ഓർക്കാട്ടേരി പയ്യത്തൂർ സ്വദേശി കണ്ണങ്കണ്ടി താഴെ കുനിയിൽ അഷ്കറാണ് വടകര പൊലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 10 .08 ഗ്രാം എംഡിഎംഎ പിടികൂടി.


കോഴിക്കോട് കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് കണ്ടക്ടറിൽ നിന്നും മയക്കു മരുന്ന് പിടിച്ചത്.അഷ്‌കർ കോഴിക്കോട് നിന്നും വില്യാപ്പള്ളിയിലുളള യുവാവിന് കൈമാറാനാണ് എംഡിഎംഎ കൊണ്ടുവന്നതെന്ന് ഇയാൾ പൊലീസിൽ മൊഴി നൽകി.
വടകര സി ഐ പി.എം മനോജും സംഘവുമാണ് പ്രതിയെ പിടികൂടിയത്. വടകര പുതിയ ബസ് സ്റ്റാൻഡിങ് സമീപം ശ്രീമണി ബിൽഡിംഗ് പരിസരത്ത് നിന്നാണ് ഇയാൾ പിടിയിലായത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് സിഐ പറഞ്ഞു.
Bus conductor from Orchatry nabbed with MDMA