വടകര: സ്വച്ച് ഭാരത് മിഷനും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിച്ച സ്വച്ഛ് ദൂതർ കേരള സന്ദർശനത്തിന്റെ ഭാഗമായി മാലിന്യ സംസ്കരണ പ്രവർത്തനം പഠിക്കുന്നതിന് പുതുചേരി സംസ്ഥാന പ്രതിനിധികൾ വടകര ഹരിയാലി സന്ദർശിച്ചു.മാഹി, കരയിക്കൽ, ഔൽഗാരറ്റ്,പുതുച്ചേരി മുനിസിപ്പാലിറ്റികളിൽ നിന്നുള്ള പ്രതിനിധികളാണ് സന്ദർശന സംഘത്തിലുണ്ടായിരുന്നത്.


ഔൽഗാരറ്റ് മുൻസിപ്പാലിറ്റിയിലെ കമ്മ്യൂണിറ്റി ഓർഗനൈസേഷൻ പി.രാജേഷ്, മാഹി മുൻസിപ്പാലിറ്റിയിലെ പ്രഭാവതി. കെ, കരയ്ക്കലിലെ വിജയലക്ഷ്മി,എൽ.സുന്ദരാംബാൾ, ഔൾഗാരറ്റ് മുനിസിപ്പാലിറ്റിയിലെ എസ്. കൽപ്പന,എം ദേവയാനി, പുതുച്ചേരി മുൻസിപ്പാലിറ്റിയിലെ സരസ്വതി.എസ്, ആൻഡോണിയമ്മാൾ തുടങ്ങിയവരാണ് സംഘത്തിന് നേതൃത്വം നൽകിയത്.
പുതുചേരി സംസ്ഥാനത്ത് ഒരു മുനിസിപ്പാലിറ്റിയിൽ ഒരു ദിവസം ശരാശരി 30 ലക്ഷം രൂപയാണ് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് വലിയ കമ്പനികൾക്ക് ഇപ്പോൾ നൽകിവരുന്നതെന്നും, അതേസമയം കുടുംബശ്രീയിൽ പെട്ട ഹരിത കർമ്മസേന വികേന്ദ്രീകരണ മാലിന്യ സംവിധാനതിലൂടെ വടകര മുനിസിപ്പാലിറ്റിയിൽ നടത്തുന്ന പ്രവർത്തനം മാതൃകാപരമാണെന്ന് നഗരസഭ ഓഫീസിൽ ചേർന്ന യോഗത്തിൽ ചെയർമാൻ കെ.പി ബിന്ദുവിനോട് സംഘത്തിൻറെ ലീഡർ രാജേഷ് പറഞ്ഞു.വടകരയിൽ നടക്കുന്ന മാലിന്യസംസ്കരണത്തിൻറെ അനുബന്ധമായുള്ള ഹരിത സംരംഭങ്ങൾ അവിടെയും വ്യാപിപ്പിക്കാൻ ശ്രമിക്കുമെന്നും അതിനുള്ള സഹായം വടകര നഗരസഭ നൽകണമെന്നും അദ്ദേഹം പറഞ്ഞു.
സംഘത്തെ നഗരസഭാ ചെയർമാൻ കെ.പി. ബിന്ദു,വൈസ് ചെയർമാൻ പി. സജീവ് കുമാർ,ടി.കെ. പ്രഭാകരൻ,വി. കെ.അസീസ് മാസ്റ്റർ,ഹരിയാലി കോഡിനേറ്റർ മണലിൽ മോഹനൻ,NUML കോഡിനേറ്റർ നിഖിൽ, അനില.പി.കെ,ജെ.എച്ച്.ഐ.വിജീഷ, എന്നിവർ സ്വീകരിച്ചു.വടകര മുനിസിപ്പാലിറ്റിയിലെ വീടുകളിൽ ജൈവമാലിന്യ സംസ്കരണ ഉപാധികളായബയോഗ്യാസ് പ്ലാൻറ്, ബയോബിൻ,റിങ് കമ്പോസ്റ്റ് തുടങ്ങിയവയും സംഘം സന്ദർശിച്ചു.
Puducherry municipal authorities visited Vadakara Hariyali