കുഞ്ഞിപ്പള്ളി: സ്നേഹ വീടിന്റെ താക്കോൽദാനം സമർപ്പിച്ചു.സി.പി.ഐ.എം കാപ്പുഴക്കൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നിർമിച്ച ചോമ്പാൽ ലോക്കലിലെ രണ്ടാമത് സ്നേഹവീടിന്റെ താക്കോൽ കൈമാറ്റം സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ നിർവ്വഹിച്ചു. എം.പി ബാബു അധ്യക്ഷത വഹിച്ചു.


ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ, പി ശ്രീധരൻ ( സിപിഐഎം ഒഞ്ചിയം ഏരിയ കമ്മറ്റി അംഗം) അസി: പ്രൊഫസർ രേഷ്മ പി.ടി സംസാരിച്ചു. സുജിത്ത് പുതിയോട്ടിൽ സ്വാഗതം പറഞ്ഞു. വി.സി കലേഷ് കുമാർ നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച പ്രദേശവാസികളെ ആദരിക്കുകയും ചെയ്തു.
Donation of the keys of the house of love was done