അഴിയൂർ : അഴിയൂർ അണ്ടി കമ്പനിയിൽ തീപിടുത്തം.അഴിയൂരിലെ കശുവണ്ടി കോർപ്പറേഷന്റെ കീഴിലുള്ള അഞ്ചേക്കറോളം വരുന്ന സ്ഥലത്തെ റോഡരികിലെ കുറ്റിക്കാടിനാണ് ഇന്ന് രാവിലെ 11 മണിയോടെ തീപിടുത്തമുണ്ടായത്. തീ പടരുന്നത് കണ്ടയുടനെ നാട്ടുകാർ പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു.


വടകരയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ ഫോഴ്സും , മാഹിയിൽ നിന്ന് ഒരു യൂണിറ്റ് ഫയർ ഫോഴ്സുമെത്തിയാണ് തീയണച്ചത്.തീ പിടുത്തത്തെത്തുടർന്ന് റോഡ് ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. കശുവണ്ടി കോർപ്പറേഷന്റെ കീഴിലുള്ള അണ്ടിക്കമ്പനി പ്രവർത്തനം നിലച്ചിട്ട് വർഷങ്ങളായി.കമ്പനിയുടെ സ്ഥലം പൂർണ്ണമായും കാടു പിടിച്ചു കിടക്കുകയാണ്.കാട് വെട്ടിത്തെളിച്ച് സ്ഥലം വൃത്തിയാക്കിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
A fire broke out in Azhiyur cashew nut company