വടകര: ലോകനാർകാവ് ക്ഷേത്ര പൂരം ഉത്സവത്തിന് തിടമ്പേറ്റാൻ മൂന്ന് കൊമ്പൻമാർ ക്ഷേത്രത്തിലെത്തി. ചിറ്റേപ്പുറത്ത് ശ്രീക്കുട്ടൻ, ചിറക്കൽ പരമേശ്വരൻ, പാണഞ്ചേരി പരമേശ്വരൻ എന്നീ ആനകളെയാണ് ബുധനാഴ്ച രാവിലെ ലോകനാർകാവിലെത്തിച്ചത്.


ലോകനാർകാവ് ആനപ്രേമിസംഘത്തിന്റെ നേതൃത്വത്തിൽ കുറുമ്പയിൽനിന്ന് ആനകളെ സ്വീകരിച്ച് ആനയിച്ചു.ഒട്ടേറെപ്പേർ ആനകളെ കാണാൻ സ്ഥലത്തെത്തി.
വൈകീട്ട് കാഴ്ചശീവേലിക്ക് മൂന്ന് ആനകളും തിടമ്പേറ്റി. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിക്ക് കാഴ്ചശീവേലിയും വൈകീട്ട് 6.30-ന് ഗ്രാമോത്സവവും നടക്കും. രാത്രി പത്തിന് വിളക്കെഴുന്നള്ളത്ത്.
Three elephants came to the temple to participate in Loknarkav Kshetra Pooram festival