വടകര: വടകര നഗരസഭാ മഴക്കാല പൂർവ്വ ശുചീകരണവും മാലിന്യമുക്ത കേരളം' എന്ന സന്ദേശം ഉയർത്തി പിടിച്ച് കൊണ്ട് നഗരസഭ ടൗൺഹാളിൽ നഗരസഭാതല ജാഗ്രത സമിതിക്ക് രൂപം നൽകി.


മഴയെത്തും മുമ്പേ നഗരസഭാ പരിധിയിലെ മുഴുവൻ ഓവുചാലുകളും ശുചീകരിച്ച് കൊണ്ടും വടകര പട്ടണത്തിൻ്റെ ശോഭ വാനോളം ഉയർത്തി കൊണ്ട് പൂർണ്ണമാലിന്യ മുക്തനഗരത്തിന് തുടക്കം കുറിച്ചത്.
2023 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ കേരളം സമ്പൂർണ്ണ മാലിന്യ മുക്ത സംസ്ഥാനമാകുന്നതിൻ്റെ ഭാഗമായിട്ടാണ് വാർഡ്തലം മുതൽ പരിപാടിയ്ക്ക് തുടക്കം കുറിക്കുന്നത്.
നഗരസഭ പരിധിയിലെ മുഴുവൻ സ്ഥാപനങ്ങളും പൊതു സ്ഥലവും വീടും പരിസരവും ഇതിൻ്റെ ഭാഗമായി ശുചീകരിക്കും. പരിപാടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു.
നഗരസഭാ ഉപാധ്യക്ഷൻ സജീവ്കുമാർ അധ്യക്ഷത വഹിച്ചു. പ്രജിത. എ.പി(ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ) സ്വാഗതം പറഞ്ഞു. നഗരസഭാ സെക്രട്ടറി ഹരിഷ് എൻ. കെ, ക്ലീൻ സിറ്റി മാനേജർ വിൻസെൻ്റ് സി എ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ എന്നിവർ സംസാരിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ സുബൈർ എം ക്കെ 25/03/2023 തിയ്യതി മുതൽ ജൂൺ 5 വരെ നടക്കുന്ന കാമ്പയിൻ പ്രവർത്തനങ്ങളുടെ ആക്ഷൻ പ്ലാൻ അവതരിപ്പിച്ചു. കൗൺസിലർമാർ, ആശവർക്കർമർ, അംഗൻവാടി ജീവനക്കാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ, കച്ചവട പ്രതിനിധികൾ, ഹരിതസേന, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു
'Pollution-free Kerala'; A municipal vigilance committee was formed