May 4, 2023 09:39 PM

ഓർക്കാട്ടേരി: ടി.പിയുടെ രക്തസാക്ഷിത്വം മറ്റ് രക്തസാക്ഷികളിൽ നിന്ന് വ്യത്യസ്തമാകുന്നത് ഒരു കമ്യൂണിസ്റ്റ് നേതാവിനെ മറ്റൊരു കമ്യൂണിസ്റ്റ് പാർട്ടി ഇല്ലാതാക്കി എന്നതാണെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത ആർ.എം.പി.ഐ ദേശീയ ചെയർമാൻ കെ.ഗംഗാധർ പറഞ്ഞു.

ആശയ ഭിന്നതയുടെ പേരിൽ ഒരു കമ്യൂണിസ്റ്റ് കാരനെ ഇല്ലാതാക്കിയതിലൂടെ അത് ചെയ്തവർ കമ്യൂണിസ്റ്റ് അല്ലാതായി മാറി എന്നും അദ്ദേഹം വ്യക്തമാക്കി. ടി.പി ചന്ദ്രശേഖരൻ പതിനൊന്നാം രക്തസാക്ഷി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.

രാവിലെ എരിയയിലെ നൂറ് ബ്രാഞ്ചുകളിൽ പ്രഭാതഭേരിയും രക്തസാക്ഷി പ്രതിജ്ഞയും നടന്നു. തൈ വച്ച പറമ്പത്ത് വീട്ടിലെ സ്മൃതികുടീരത്തിൽ സംസ്ഥാന സെക്രട്ടറി എൻ.വേണു പുഷ്പചക്രം സമർപ്പിച്ചു.

ജില്ലാ സെക്രട്ടറി കുളങ്ങര ചന്ദ്രൻ പതാക ഉയർത്തി. വൈകുന്നേരം വെള്ളികുളങ്ങര നിന്ന് റെഡ് വളണ്ടിയർ മാർച്ചും റാലിയും ഓർക്കാട്ടേരി ചന്ത മൈതാനിയിലേക്ക് നടന്നു. ജില്ലാസെക്രട്ടറി കുളങ്ങര ചന്ദ്രൻ അധ്യക്ഷനായി. കെ.സി ഉമേഷ് ബാബു, ടി.എൽ സന്തോഷ്, കെ.എസ് ഹരിഹരൻ, എൻ.വേണു, കെ.കെ രമ എം.എൽ.എ, എൻ.പി ഭാസ്കരൻ, ടി.കെ സിബി സംസാരിച്ചു.    

TP Martyrs Day; Those who killed a communist man became non-communists - K. Gangadhar

Next TV

Top Stories