ഓർക്കാട്ടേരി: അനീതിക്കെതിരെ യുള്ള പോരാട്ടങ്ങളുടെ വിളനിലമായ മണ്ണിൽ അഖില കേരള വോളി ചാമ്പ്യൻഷിപ്പിലും തീപ്പാറുന്ന പോരാട്ടം. ഇന്നലെ ഓർക്കാട്ടേരി തുടക്കം കുറിച്ച അഖില കേരള വോളിബോൾ ടൂർണ്ണമെൻറ് 14 വരെ തുടരും.


ഇന്നത്തെ മത്സര ഫലം ഇങ്ങനെ...
വനിതാ വിഭാഗം ഖേലോ ഇന്ത്യ ഇന്ത്യ vs അൽഫോൻസാ കോളേജ്. ഖേലോ ഇന്ത്യ എതിരില്ലാത്ത സെറ്റിന് വിജയിച്ചു.
പോയിൻ്റ് നില
25 - 17
25 - 18
25 - 18
നാളെ രാത്രി ഏഴിന് വനിതാ വിഭാഗത്തിൽ അൽഫോൻസാ കോളേജ് കേരളാ പൊലീസിനെ നേരിടും.
പുരുഷവിഭാഗത്തിൽ കേരളാ പൊലീസും കെ എസ് ഇബിയും ഏറ്റുമുട്ടും. രാത്രി എട്ടുമണിക്കാണ് മത്സരം, ഓർക്കാട്ടേരി ചന്ത മൈതാനത്തിലെഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ രണ്ടാം ദിനവും ആവേശം നിറഞ്ഞു.
Khelo India wins again in All Kerala Volley