Featured

വോളി ആരവത്തിന് ഓര്‍ക്കാട്ടേരിയില്‍ ആവേശകരമായ പരിസമാപ്തി

News |
May 15, 2023 07:35 PM

ഓർക്കാട്ടേരി: വോളി ആരവത്തിന് ഓര്‍ക്കാട്ടേരിയില്‍ ആവേശകരമായ പരിസമാപ്തി. ഒഞ്ചിയം രക്തസാക്ഷിത്വത്തിൻ്റെ എഴുപത്തഞ്ചാമത് വാർഷികാചരണത്തിന്റെഭാഗമായി സി.പി.ഐ(എം) നേതൃത്വത്തിൽ ഓർക്കാട്ടേരിയിൽ സംഘടിപ്പിച്ച അഖില കേരള വോളിബോൾ ടൂർണ്ണമെൻ്റിനെ വൻവിജയമാക്കിയ എല്ലാ സുമനസ്സുകൾക്കും സി.പി.ഐ.(എം) ഒഞ്ചിയം ഏരിയാ കമ്മറ്റിയുടെ നന്ദി അറിയിച്ചു.

കടത്തനാടൻ വോളിയുടെ അതിരുകളില്ലാത്ത ആവേശം അലതല്ലിയ ടൂർണ്ണമെൻ്റ് നാടിന് മാതൃകയാവുന്ന നിലയിൽ വൻവിജയമായി മാറി. പ്രബുദ്ധരായ കാണികളുടെയും,കളിക്കാരുടെയും, വോളിബോള്‍ സംഘാടകരുടെയും,പോലീസിന്റെയും, മറ്റ് സന്നദ്ധ പ്രവർത്തകരുടെയുമെല്ലാം അകമഴിഞ്ഞ പിന്തുണയാണ് സംഘാടക സമിതിക്ക് ലഭിച്ചത്.

മത്സരത്തെ ജനകീയ ഉത്സവമാക്കി മാറ്റിയ എല്ലാം വിഭാഗം ആളുകളോടും സംഘാടക സമിതിയുടെ നന്ദി അറിയിച്ചു. പഴയകാല വോളിതാരങ്ങളും, റഫറിമാരും,കോച്ചുമാരുമെല്ലാം വില മതിക്കാനാവാത്ത സംഭാവനയാണ് ടൂര്‍ണമെന്റിന് നൽകിയത്.വിവിധ ദിനങ്ങളില്‍ മുഖ്യാതിഥികളായെത്തിയ ബഹുഃപൊതുമരാമത്ത്,ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്,

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ടും മുന്‍ ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ താരവുമായ യൂ.ഷറഫലി,സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ:പി.സതീദേവി,കുറ്റ്യാടി എം.എല്‍.എ കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍,വടകര മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഗിരിജ,ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളി,ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരന്‍ മാസ്റ്റര്‍,

മുന്‍ കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുള്ള,യു.എല്‍.സി.സി.എസ് ചെയര്‍മാന്‍ പാലേരി രമേശന്‍,ജില്ലാ പഞ്ചായത്ത് അംഗം നിഷ.പി.പി,അമരാവതി രാധാകൃഷ്ണന്‍,എല്‍.ജെ.ഡി നേതാവ് മനയത്ത് ചന്ദ്രന്‍,ടൂര്‍ണമെന്റ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നതായും വനിതാ വിഭാഗം മത്സരത്തില്‍ കേരള പോലീസ് വിജയികളായപ്പോള്‍,പത്തനംതിട്ട ഖേലോ ഇന്ത്യ റണ്ണേഴ്സ് അപായി.

പുരുഷ വിഭാഗം മത്സരത്തില്‍ ബി.പി.സി.എല്‍ കൊച്ചി വിജയികളായപ്പോള്‍,കെ.എസ്.ഇ.ബി റണ്ണേഴ്സ് അപ്പായി. ഒഞ്ചിയം ഏരിയയില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ആരോഗ്യകേന്ദ്രം സ്ഥാപിക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഈ കായിക മാമങ്കം നമ്മുടെ നാടിൻ്റെ മതനിരപേക്ഷതക്കും മാനവികതയിലൂന്നിയ കൂട്ടായ്മക്കും കരുത്തു പകരുമെന്ന കാര്യത്തിൽ സംശയമില്ല.വോളിബോൾ ടൂർണ്ണമെൻ്റിൻ്റെ മികച്ച സംഘാടനത്തിന് വഴി തുറന്ന ഓരോരുത്തർക്കും ഒരിക്കൽ കൂടി ഏരിയാ കമ്മറ്റിയുടെ സ്നേഹാഭിവാദനം അറിയിക്കുന്നതായി ഏരിയാ സെക്രട്ടറി ടി പി ബിനീഷ് പറഞ്ഞു.

A thrilling finale to Volley Aravam at Orchatry

Next TV

Top Stories










News Roundup