വടകര: ഒന്നിച്ച് പിറന്ന മൂന്ന് പേർക്ക് എസ്എസ്എൽസി പരീക്ഷയിൽ ഒരുപോലൊരു വിജയം. സഹോദരങ്ങളായ ഈ മൂന്ന് പേരും വിജയിച്ചെന്നു മാത്രമല്ല എല്ലാ വിഷയത്തിലും എ പ്ലസ് നേടുകയും ചെയ്തതോടെ കുടുംബത്തിൽ ആഹ്ലാദം അണപൊട്ടി.


എസ്എസ്എൽസി പരീക്ഷയിൽ മേമുണ്ട ഹയർ സെക്കന്ററി സ്കൂൾ നൂറു മേനി കൊയ്തതിനൊപ്പം ഏറെ സന്തോഷം പകരുന്നതാണ് ഒരേ വീട്ടിലെ രണ്ട് സഹോദരിമാരും സഹോദരനും നേടിയ വിജയം.
അലിഡ, അലോക് മാനസ്, ആദിയ എന്നീ സഹോദരങ്ങളാണ് വിജയം സ്വന്തമാക്കിയത്. മേമുണ്ട ഹയർ സെക്കന്ററി സ്കൂളിൽ ഒരേ ക്ലാസിലിരുന്നു പഠിച്ച ഇവർ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി മിന്നുന്നവിജയം നേടി.
മുടപ്പിലാവിൽ സ്വദേശിയും കോളജ് അധ്യാപകനുമായ കാഞ്ഞിരക്കണ്ടി മീത്തൽ മോഹനൻ റീജ ദമ്പതികളുടെ മക്കളാണ് ഒന്നിച്ചു പിറന്ന ഈ മൂവർ.
അഞ്ചാം ക്ലാസ് മുതൽ മേമുണ്ടയിൽ പഠിക്കുന്ന ഇവർ പഠനത്തിൽ മിടുക്കരാണെന്നാണ് അധ്യാപകരുടെ സാക്ഷ്യപ്രശ്നം. സയൻസ് വിഷയമെടുത്ത് മേമുണ്ടയിൽ തന്നെ ഹയർസെക്കന്ററി പഠനം തുടരാനാണ് ഈ സഹോദരങ്ങൾ ആഗ്രഹിക്കുന്നത്.
SSLC Triad; Three people born together have the same success