വടകര: വടകര സബ് ജയില്‍ നിരവധി പരിമിതിക്കുള്ളലാണ് പ്രവര്‍ത്തനം തുടരുന്നത്. കാലപ്പഴക്കം കൊണ്ട് അപകട ഭീഷണി ഉയര്‍ത്തുന്ന കെട്ടിടത്തിന് പകരം പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ആവശ്യം മുന്നിലുണ്ടെങ്കിലും ചുവപ്പുനാടയില്‍ കുടുങ്ങിയ അവസ്ഥയിലാണ്.


സ്വാതന്ത്ര്യത്തിന് മുന്‍പ് തന്നെ താലൂക്ക് ജയില്‍ ആയി ഉപയോഗിച്ച് വന്നിരുന്ന കെട്ടിടമാണ് പിന്നീട് വടകര സബ് ജയില്‍ ആയി മാറിയത്. വടകര പുതുപ്പണത്തെ പോലീസ് സൂപ്രണ്ട് ഓഫീസിന് പിന്നിലെ ജലസേചന വകുപ്പിന്റെ അധീനതയില്‍ ഉള്ള 74 സെന്റ് ഭൂമിയിലാണ് സബ്ജയിലിനു പുതിയ കെട്ടിടം നിര്‍മിക്കുന്നത്. കെട്ടിടത്തിന് ഒരു കോടി രൂപയുടെ എസ്റ്റിമേറ്റ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അംഗീകാരം വൈകുകയാണ്.
വടകര സബ്ജയിലില്‍ 18 തടവുകാരെ പാര്‍പ്പിക്കേണ്ടിടത് 40 ലേറെ റിമാന്‍ഡ് പ്രതികളാണ് ഉണ്ടവാറുള്ളത്. നിലവില്‍ സി എഫ് എല്‍ ഡി സി ആയിട്ടാണ് ജെയില്‍ പ്രവര്‍ത്തിക്കുന്നത്. റിമാന്‍ഡില്‍ ആവുന്ന പ്രതികളുടെ കോവിഡ് പരിശോധന ഫലം ലഭിക്കുന്നതോടെ മറ്റു ജയിലുകളിലെക്ക് മാറ്റുകയാണ് പതിവ്. പരിമിതികള്‍ക്ക് നടുവില്‍ നിന്നും ജയില്‍ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി ഉദ്യോഗസ്ഥരുടെ മികച്ച പ്രവര്‍ത്തനത്തിലാണ് പരാതികള്‍ക്ക് ഇടയില്ലതെ ജയിലിന്റെ പ്രവര്‍ത്തനം നീങ്ങുന്നത്.
ചുറ്റുമതില്‍ ഇല്ലാത്ത സംസ്ഥാനത്തെ ഏക ജയിലാണ് വടകരയിലേത്. ജില്ലയിലെ പത്തോളം കോടതികളില്‍ നിന്നും ഉള്ള റിമാന്‍ഡ് തടവുകാരാണ് ഇവിടെ എത്തുന്നത്. എന്‍ ടി പി എസ് കോടതി വഴി എത്തുന്ന വന്‍ വന്‍ മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ഉള്‍പ്പെടെ ഉള്ളവരാണ് ഇവിടെ തടവുകാരായി എത്തുന്നത്. സുരക്ഷയ്ക്ക് ഓടുമേഞ്ഞ കെട്ടിടത്തിന് ഇരുമ്പ് നെറ്റ് ആണ് ഉള്ളത്. ഇടുങ്ങിയ കെട്ടിടത്തില്‍ സൂപ്രണ്ട് അടക്കം 15 ജീവനക്കാര്‍ ഞെരുങ്ങിയാണ് കഴിച്ചു കൂട്ടുന്നത്.
പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയോ കാര്യമായ നവീകരണ പ്രവര്‍ത്തികള്‍ നടത്തുകയോ ചെയ്യാത്തതില്‍ കടുത്ത ആക്ഷേപമുണ്ട്. ജില്ലയില്‍ നാദാപുരം കേന്ദ്രീകരിച്ച് പുതിയ സബ് ജയില്‍ നിര്‍മിക്കണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പലയിടത്തും സ്ഥലം കണ്ടെത്തിയെങ്കിലും ഒടുവില്‍ കുറ്റ്യാടി കുന്നുമ്മലില്‍ ഒരേക്കര്‍ ഭൂമി തിരഞ്ഞെടുക്കുകയുണ്ടായെങ്കിലും നടപടികള്‍ എങ്ങുമെത്തിയിട്ടില്ല.
Vadakara in the midst of limitations Sub-jail; New building In the red ribbon