വടകര: കുന്നുമ്മക്കര എം. എൽ. പി സ്കൂളിൽ പ്രവേശനോത്സവം ഏറാമല ഗ്രാമ പഞ്ചായത്ത് മെമ്പർ ടി. എൻ റഫീഖ് ഉദ്ഘാടനം ചെയ്തു. പി. ടി എ പ്രസിഡണ്ട് ഇല്ലിയാസ് മൊട്ടേമ്മൽ അധ്യക്ഷനായി.


മധുര പലഹാരങ്ങളും പഠനോപകരണങ്ങളും നൽകി നവാഗതരെ സ്വീകരിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ജസീർ കെ. പി സൗണ്ട് സിസ്റ്റം സമ്മാനമായി നൽകി. എസ്. ആർ. ജി കൺവീനർ നീഷ്‌മ ടീച്ചർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സ്കൂളിലെ പ്രധാനധ്യാപിക ശ്രുതി ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജസീല കെ. കെ നന്ദിയും പറഞ്ഞു
Kunmmakkara M. L. Entrance festival was organized in P school