വടകര: പൊതുസ്ഥലത്ത് മാലിന്യം തള്ളിയാൽ പൊതുജനങ്ങൾക്ക് കനത്ത പിഴ ഈടാക്കുമ്പോൾ ചീഞ്ഞു നാറുന്ന മാലിന്യം നഗരത്തിന് നടുവിൽ നിക്ഷേപിച്ച് മുൻസിപ്പാലിറ്റി കരാറ്കാരൻ.


കരിമ്പനത്തോട്ടിലെ ചെളിയും പ്ലാസ്റ്റിക്ക് മാലിന്യങ്ങളുമാണ് ദേശീയ പാതയോരത്ത് കൊണ്ട് തള്ളിയത്. ടിപ്പർ ലോറിയിലാക്കിയാണ് മാലിന്യ നിക്ഷേപം.
ദേശീയ പാതയിൽ സഹകരണ ആശുപത്രി റോഡ് ജഗ്ഷന് സമീപത്താണ് നാല് ലോഡ് മാലിന്യം തള്ളിയത്.
സമീപത്തെ വ്യാപാരികൾ നാറ്റം സഹിക്കാനാവാതെ നഗര സഭയിലെ ആരോഗ്യ വിഭാഗത്തെ ബന്ധപ്പെട്ടപ്പോൾ കരാറ് കാരെ പഴി ചാരി ഒഴിഞ്ഞു മാറിയെന്ന് വ്യാപാരികൾ പറയുന്നു.
മാലിന്യ നിക്ഷേപം ചൂണ്ടി കാണിച്ചാൽ പാരിതോഷികം നൽകുമെന്ന സർക്കാർ പ്രഖ്യാപനം വന്ന് ദിവസങ്ങൾ തികയും മുമ്പാണ് ഈ സംഭവം.
official stench; Vadakara is littered with garbage in the city center along the national highway