Jun 29, 2023 08:11 PM

 വടകര: (vatakaranews.in ) പേരറിയാത്ത യുവാവിന്റെ ജീവൻ തിരിച്ചു പിടിക്കാൻ രക്തമൂലകോശം ദാനം ചെയ്ത് വടകര സ്വദേശി അബൂബക്കർ ഇർഫാൻ ഇക്ബാൽ. രക്താർബുദം ബാധിച്ച ഒരാളെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ ഇർഫാൻ ദാനംചെയ്ത രക്തമൂലകോശം സഹായകമായി.

ഇന്ത്യയിലെ ആറു ലക്ഷത്തോളം ദാതാക്കളെ പരിശോധിച്ചതിൽ നിന്നാണു രോഗിക്കു സാമ്യമുള്ള മൂലകോശം കണ്ടെത്തിയത്. കൊച്ചി അമൃത ആശുപത്രിയിൽ കഴിഞ്ഞ മാസമാണ് ഇർഫാൻ രക്തമൂലകോശ ദാനം നടത്തിയത്. നിയമപ്രകാരം സ്വീകർത്താവിന്റെ വിവരങ്ങൾ ഒരു വർഷംവരെ പരസ്യപ്പെടുത്താനാവില്ല.

അതിനുശേഷം സ്വീകർത്താവിന്റെ സമ്മതപത്രത്തോടെ ദാതാവിനെ കൂടുതൽ വിവരങ്ങളറിയിക്കും. ഫാറൂഖ് റൗദത്തൂൽ ഉലൂം അറബിക് കോളജിൽ വിദ്യാർത്ഥിയായിരിക്കെ 2017ൽ മറ്റൊരു രോഗിക്കു വേണ്ടി വടകര ബി പോസിറ്റീവ് സൊസൈറ്റിയും കോളജ് എൻഎസ്എസ് യൂണിറ്റും നടത്തിയ രക്തമൂലകോശദാന ക്യാംപിലാണു ദാത്രി ബ്ലഡ് സ്റ്റെം സെൽ ഡോണർ റജിസ്ട്രിയിൽ ഇർഫാൻ പേരു നൽകിയത്.

അന്നു പക്ഷേ, ഉപയോഗിക്കാൻ കഴിഞ്ഞില്ല. പഠനശേഷം ഇർഫാൻ ഒമാനിലേക്കു പോയി. ഇപ്പോൾ നാട്ടിലെത്തിയപ്പോഴാണു മറ്റൊരു രോഗിക്കായി പരിശോധിച്ചതും സാമ്യം കണ്ടെത്തിയതും. രക്താർബുദം, തലസീമിയ പോലെയുള്ള നൂറോളം രോഗങ്ങൾക്കുള്ള അവസാന പ്രതിവിധിയാണ് രക്തമൂലകോശങ്ങൾ മാറ്റിവയ്ക്കൽ. പതിനായിരം മുതൽ 20 ലക്ഷം വരെയുള്ള ദാതാക്കളെ പരിശോധിച്ചാൽ മാത്രമേ യോജിച്ച ഒരു ദാതാവിനെ ലഭിക്കാൻ സാധ്യതയുള്ളു.

A native of Pudujiveneki Vadakara; A native of Vadakara donated blood stem cells to bring back the life of an unknown youth

Next TV

Top Stories