വടകര: 27 വര്‍ഷമായി അമച്വര്‍ -പ്രൊഫഷണല്‍ നാടക രംഗത്തും സാമൂഹിക സാംസ്‌കാരിക മേഖലകളിലും സജീവമായിരുന്ന ദിനേശ് കുറ്റിയിലിന്റെ ചികിത്സയക്ക് വേണ്ടി സൗഹൃദ കൂട്ടായ്മ വിപുലമായ ധനസമാഹരണം പുരോഗമിക്കുകയാണ്.


കോവിഡ് ബാധിതനായതിന് പിന്നാലെ ന്യൂമോണിയ ബാധിക്കുകയും തുടര്‍ന്ന് പക്ഷാഘാതം സംഭവിക്കുകയും അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. വില്യാപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെയും സുഹൃത്തുക്കളുടേയും കൂട്ടായ്മയിലാണ് ചികിത്സക്ക് ആവശ്യമായ പണം കണ്ടെത്തുന്നത്.
നിലവില്‍ അര്‍ദ്ധബോധാവസ്ഥയിലാണ് വൈദ്യ സഹായത്തോടെ കഴിയുന്നത്. ചികിത്സയ്ക്ക് ആവശ്യമായ പണം സ്വരൂപിക്കുന്നത് വേണ്ടി വില്യാപ്പള്ളി കനറാ ബാങ്കില്‍ പ്രത്യേക അക്കൗണ്ട് തുടങ്ങി സാമ്പത്തിക സഹായം സ്വീകരിച്ച് വരികയാണ്.
അക്കൗണ്ട് നമ്പര്‍ : 1100 25335420
ഐഎഫ്‌സി കോഡ്: CNRB0000748
ഗൂഗില്‍ പേ നമ്പര്‍ : 93 83 40 52 77
സ്‌കൂള്‍ കലാമത്സരവേദികളിലൂടെ അരങ്ങേറ്റം
വില്ലാപ്പള്ളി സ്വദേശിയായ കുറ്റിയില്‍ ദിനേശന്‍ 1994 മുതല്‍ കലാരംഗത്ത് പ്രവര്‍ത്തിച്ച് വരികയാണ്. സ്‌കൂള്‍ കലാമത്സരവേദികളിലൂടെ അരങ്ങിലെത്തി, ജില്ലാ സംസ്ഥാന യുവജനോത്സവ വേദികളില്‍ പങ്കെടുക്കുകയും സമ്മാനാര്‍ഹനാവുകയും ചെയ്തു.
കേരളോത്സവ വേദികളിലൂടെ മോണോ ആക്ട് ,മിമിക്രി , പ്രച്ഛന്ന വേഷം ,നാടകം എന്നിവയില്‍ ജില്ലയിലും സംസ്ഥാന കലോത്സവങ്ങളിലും സമ്മാനം നേടുകയും മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുകയും ചെയ്തു. ജയന്‍ തിരുമനയുടെയും മനോജ് നാരായണന്റെയും സംവിധാനമികവില്‍ നിരവധി അമേച്വര്‍ നാടകങ്ങളിലൂടെ മത്സര രംഗത്ത് മികച്ച നടനെന്നകഴിവു തെളിയിച്ച് പ്രഫഷണല്‍ നാടക രംഗത്ത് എത്തി വടകര സിന്ദൂര ,കോഴിക്കോട് കലാഭവന്‍, കണ്ണൂര്‍ ഗാന്ധാര , കോഴിക്കോട് സോമ ,കോഴിക്കോട് രംഗഭാഷ എന്നീ ട്രൂപ്പുകളില്‍ നിരവധി പ്രശസ്ത നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു.
തുടര്‍ന്ന് 12 വര്‍ഷത്തെ ബഹറിനിലെ പ്രവാസ ജീവിതത്തിനിടയിലും നിരവധി നാടകങ്ങളില്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. പ്രഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മത്സരത്തില്‍ 3 തവണയും ജിസിസി റേഡിയോ നാടക മത്സരങ്ങളില്‍ 4 തവണയും മികച്ച നടനായിരുന്നു അഞ്ചോളം ഷോട്ട് ഫിലിമുകളിലും TV ചന്ദ്രന്‍ സാറിന്റെ മോഹവലയം സിനിമയിലും വേഷം ചെയ്തു. അമൃത ടിവിയിലെ ഒരു സീരിയലിലും 6 ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.
Support Committee for Dinesh Kuttiyil