ഓര്‍ക്കാട്ടേരി: മഹാത്മാഗാന്ധിയുടെ 5 അടി നീളവും 5 അടി വീതിയും ഉള്ള സ്‌റ്റെന്‍സില്‍ പോട്രയ്റ്റ് വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് എന്നിവ നേടി നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ഓര്‍ക്കാട്ടേരി ഏറാമലയിലെ മഠത്തില്‍ മീത്തല്‍ രഗില്‍ കുമാര്‍ . സ്വന്തം വീട്ടിലെ ചായ്പ്പിലാണ് ഇത്തരമൊരു മനോഹര ചിത്രം തീര്‍ത്തത്.


ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ നിന്നും സന്ദേശം വന്നപ്പോള്‍ വിശ്വസിക്കാന്‍ പറ്റിയില്ലെന്നും തന്റെ ഇത്രയും കാലത്തെ കലാ ജീവിതത്തിനും കഴിവിനും ഇങ്ങനെയൊരു അംഗീകാരം ലഭിച്ചതില്‍ അതിയായ സന്തോഷം ഉണ്ടെന്നും രഗില്‍ വടകര ന്യൂസിനോട് പറഞ്ഞു. തന്റെ സുഹൃത്തുക്കള്‍ വഴിയാണ് റഗില്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിനെ പറ്റി അറിയുന്നതും ഒരു പരീക്ഷണം എന്നോണം ചിത്രം വരക്കാന്‍ തീരുമാനിക്കുന്നതും.എന്നാല് ഇരട്ടിമുരമെന്നോണം 3 റെക്കോര്‍ഡുകള്‍ തന്നെ തേടിയെത്തി. തന്റെ ചിത്രത്തെ കുറിച്ച് രഗില്‍ പറഞ്ഞു. പല മീഡിയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്ങ്കിലും റെക്കോഡ് സ്വന്തമാക്കാന്‍ സ്‌റ്റെനസില്‍ ആര്‍ട്ട് തിരഞ്ഞെടുക്കുയായിരുന്നു രഗില്‍.
ഒക്ടോബര്‍ 2 ന് ഗാന്ധിജയന്തി ദിനത്തിന് മുന്‍പ് തന്നെ ചിത്രം പൂര്‍ത്തീകരിക്കുകയായിരുന്നു. 2 ആം തിയ്യതി ചിത്രം സോഷ്യല്‍ മീഡിയയിലും മറ്റും പങ്കുവയ്ക്കുകയും നിരവധിപേര്‍ അതെ ഷയര്‍ ചെയ്യുകയും ചെയ്തു. കുട്ടിക്കാലം മുതലേ ചിത്രങ്ങളെ ഇഷ്ടപ്പെട്ടിരുന്നു അങ്ങിനെയാണ് മാഹി കലഗ്രമത്തില്‍ ചിത്രകല അഭ്യസിക്കാന്‍ തീരുമാനിക്കുന്നത്. ഇപ്പോള്‍ള്‍ ഇന്റീരിയര്‍ ഡിസൈനിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന രഗിലിന് അറിയപ്പെടുന്ന ചിത്രകാരനാകണമെന്നാണ് ആഗ്രഹം. തന്നെ തേടിയെത്തിയ ഈ അംഗീകാരം വിലമതിക്കാനാവാത്തതാണ് എന്നും തന്റെ ചിത്രങ്ങളെ ഇഷ്ടപ്പെടുന്ന പ്രോത്സാഹിപ്പിക്കുന്ന എല്ലാവരോടും അതിയായ കടപ്പാട് ഉണ്ടെന്നും രഗില്‍ പറഞ്ഞു.
Ragil Kumar becomes world record holder for Eramala