ഓർക്കാട്ടേരി : സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മ ഏറാമല പഞ്ചായത്ത് ആറാം വാർഡ് യോഗവും , പി.എസ്.സി പരീക്ഷയിൽ (എച്ച്.എസ്.എ ) അഞ്ചാം റാങ്ക് നേടിയ റിൻസി ഹരിതക്കുള്ള അനുമോദനവും നടത്തി.


ഓർക്കാട്ടേരി പടത്തലക്കുനി ബാബുവിന്റെ വീട്ടിൽ ചേർന്ന കൺവൻഷൻ എൽ.ജെ.ഡി. എടച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് വത്സരാജ് മണലാട്ട് ഉദ്ഘാടനം ചെയ്തു.
റിൻസി ഹരിതക്കുള്ള സോഷ്യലിസ്റ്റ് കൂട്ടായ്മയുടെ മൊമന്റോ വത്സരാജ് കൈമാറി.ചന്ദ്രൻ കുന്നോത്ത് അധ്യക്ഷത വഹിച്ചു .
എൽ.ജെ.ഡി വാർഡ് പ്രസിഡണ്ട് സഹജ ഹാസൻ , കെ.എം ബാലകൃഷ്ണൻ , പി.എം ദിനേശൻ , മനോജൻ ശ്രുതി, റിൻസി ഹരിത എന്നിവർ പ്രസംഗിച്ചു.
#PSC #rank #winner #felicitated #Socialist #Friendship #Group