#wedding | പൊളിയാണ് മക്കളെ; സംസ്ക്കാരങ്ങളുടെ സംഗമ വേദിയായ പോണ്ടിച്ചേരിയിൽ തമിഴ്-മലയാളി കല്യാണം

#wedding | പൊളിയാണ് മക്കളെ; സംസ്ക്കാരങ്ങളുടെ സംഗമ വേദിയായ പോണ്ടിച്ചേരിയിൽ തമിഴ്-മലയാളി കല്യാണം
Sep 2, 2023 04:01 PM | By Athira V

വടകര : കാണാൻ കാഴ്ച്ചകൾ ഏറെയുണ്ട്. പോണ്ടിച്ചേരിയിൽ.സിനിമ ലൊക്കേഷനുലുകളിലൂടെ മലയാളികൾക്ക് സുപരിചതമാണ് പോണ്ടിച്ചേരി. സംസ്ക്കാരങ്ങളുടെ സംഗമ വേദിയായ പോണ്ടിച്ചേരിയിൽ നടന്ന് കൊണ്ടിരിക്കുന്ന കല്യാണ വിശേഷങ്ങൾ നമ്മുക്ക് പരിചയപെടാം.


ഒരു തമിഴ് മലയാളി വിവാഹം. വരൻ പോണ്ടിച്ചേരി സ്വദേശി വിഗ്നേശ്വരൻ . വധു ആറ് പതിറ്റാണ്ടുകൾക്ക് മുമ്പ് മാഹിയിൽ നിന്നും ജോലി ആവശ്യാർത്ഥം പോണ്ടിച്ചേരിയിൽ സ്ഥിര താമസമാക്കിയവരുടെ രണ്ടാം തലമുറയിൽ പെട്ട പെൺകുട്ടി പുതുച്ചേരി ഭാരതി ദാസൻ കോളേജിലെ പ്രൊഫസർ ബിന്ദു ബാലന്റെയും ഷെറിയും മകൾ കൃഷ്ണ ജയുടെ വിവാഹമാണ് വിവിധ വിഭാഗങ്ങളുടെ ആചാരങ്ങളാൽ ശ്രദ്ധേയമായത്.

വരൻ വിഗ്നേശ്വരൻ തമിഴ് മുതലിയാർ സമുദയാംഗമാണ്. പഠന കാലം മുതൽ തന്നെ സുഹൃത്തുക്കളായ കൃഷ്ണയും വിക്കിയും ( വിഗ്നനേശ്വരൻ) ഒരുമിച്ച് ജീവിക്കാൻ തീരുമാനമെടുത്തതോടെ ഇരു കുടുംബങ്ങളും പിന്തുണ നൽകുകയായിരുന്നു.


പ്രെഫസർ ബിന്ദു ബാലന് വടകരയിലും മാഹിയിൽ ഏറെ കുടുoബ ബന്ധങ്ങളുണ്ട്. വടകര തച്ചോളി മാണിക്കോത്ത് ക്ഷേത്രത്തിന് വിളിപ്പാട് അകലെയുള്ള പറോറ് കണ്ടിയിൽ തറവാടാണ് ബിന്ദുവിന്റെ അമ്മ വീട് .

ബിന്ദു ബാലൻ മാഹി ഗവ: കോളേജിലും സേവനം അനുഷ്ഠിച്ചിരുന്നു. അമ്മ കെ ടി കെ സരോജിനി ദീർഘകാലം പുതുച്ചേരി ആരോഗ്യ വകുപ്പിൽ നഴ്സായി സേവനം അനുഷ്ഠിച്ചിരുന്നു.

അച്ഛൻ പി ബാലൻ പുതുച്ചേരി സെക്രട്ടറിയേറ്റിൽ നിന്നും സീനിയർ സൂപ്രണ്ടായിട്ടാണ് സർവ്വീസിൽ നിന്നും വിരമിച്ചത്. സോഫ്റ്റ്‌വെയർ എൻജിനീയറായ ഭർത്താവ് ഷെറിയുടെ കുടുംബവും മാഹിയിലാണ്. ഭർത്താവ് ഷെറിയുടെ പിതാവ് പുതുച്ചേരി ആരോഗ്യ വകുപ്പിൽ നിന്നും ചീഫ് ഫാർമസിസ്റ്റായും അമ്മ ശാന്ത നഴ്സിംഗ് സൂപ്രണ്ടായുമാണ് വിരമിച്ചത്.


പൊളിയാണ് മക്കളേ പോണ്ടിച്ചേരിയിലെ മഞ്ഞ കല്യാണം

"നമ്മുടെ പെണ്ണിന്റെ കല്യാണം പൊളിയാക്കണം. നമ്മുടെ ചെക്കന്റെ കല്യാണം" പോണ്ടിച്ചേരി ആർബോട്ടം പാർക്കിൽ നടന്ന ഹൽദി ചടങ്ങിനിടെ ( മഞ്ഞ കല്യാണം ) മലയാളം അടിപൊളി ഗാനത്തിനൊപ്പം ചുവട് വെച്ച് തമിഴ് ചുള്ളൻമാർ.

അച്ഛൻ ഷെറിയുടെ BMW ബൈക്കിൽ കൃഷ്ണജ ഹൽദി ചടങ്ങിൽ വന്ന് ഇറങ്ങിയതോടെ ആരവങ്ങൾ ഉയർന്നു. തുടർന്ന് ബന്ധുക്കളുടെ കലാപരിപാടികളുo അരങ്ങേറി. കസിൻ ബ്രദർ ഇഷാൻ അവതിരിപ്പിച്ച മലയാളം ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു.


നവ്യാനുഭവമായി നലുങ്ക്

മൂന്ന് ദിവസം നീണ്ടു നിന്ന നലുങ്ക് കേരളത്തിൽ നിന്ന് വന്നവർക്ക് നവ്യനുവമായി മാറി. വിവാഹത്തിന് മുമ്പ് വധു വരൻമാർക്ക് അനുഗ്രഹം നൽകുന്ന പരമ്പരാഗത ആചാരമാണ് നലുങ്ക്. വധുവിനെ ബന്ധുജനങ്ങൾ മഞ്ഞൾ തേച്ചും ആരതി ഉഴിഞ്ഞുo അനുഗ്രഹം നൽകുന്നു. വധു ബന്ധുക്കൾക്ക് ഉപഹാരങ്ങൾ നൽകുന്നു.


മലയാളി സാന്നിധ്യം ശ്രദ്ധേയമായി സെപ്റ്റംബർ 3 ന് നടക്കുന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി മാഹിയിൽ നിന്നും വടകരയിൽ നിന്നും നൂറുകണക്കിന് സുഹൃത്തുക്കളാണ് പോണ്ടിച്ചേരിയിലേക്ക് വന്നത്.

ഇന്ന് രാവിലെ (2-09-23) പോണ്ടിച്ചേരിയിലെത്തിയ മംഗലാപുരം- പുതുച്ചേരി എക്സ്പ്രസ്സിൽ വന്ന രണ്ട് ബോഗിയിലെ യാത്രക്കാർ വിവാഹത്തിന് വേണ്ടി മാത്രം പോണ്ടിച്ചേരിയിൽ എത്തിയവരായിരുന്നത്രെ. (03-09) നാളെ രാവിലെ 7.30 ന് ആരംഭിക്കുന്ന വിവാഹ ചടങ്ങുകൾ ഉച്ചയോടെ അവസാനിക്കും.

#Children #spoiled #Tamilmalayali #wedding #Pondicherry #confluence #cultures

Next TV

Related Stories
#Narayani | നിങ്ങളല്ലാതെ വടകരയിൽ ആര് ജയിക്കാൻ  എല്ലാം ഉറപ്പാണ് സിനിമാ നടി നാരായണിക്ക്

Mar 17, 2024 07:21 PM

#Narayani | നിങ്ങളല്ലാതെ വടകരയിൽ ആര് ജയിക്കാൻ എല്ലാം ഉറപ്പാണ് സിനിമാ നടി നാരായണിക്ക്

സിനിമ എന്തായാലും കാണും എന്ന ടീച്ചറുടെ ഉറപ്പ് നാരായണി അമ്മയുടെ മുഖത്ത് ചിരി...

Read More >>
#chombalapolice | മരണത്തെ ഓടി തോൽപ്പിച്ചു; ചോമ്പാലയിലെ പൊലീസുകാർക്ക് അഭിനന്ദന പ്രവാഹം

Feb 20, 2024 06:41 AM

#chombalapolice | മരണത്തെ ഓടി തോൽപ്പിച്ചു; ചോമ്പാലയിലെ പൊലീസുകാർക്ക് അഭിനന്ദന പ്രവാഹം

അച്ഛൻ്റെയും സഹോദരിയുടെയും ജീവൻ നഷ്ടപ്പെട്ട അസ്വസ്ഥതകളിൽ നിന്ന് ആ യുവാവിനെ വീണ്ടും ജീവിതത്തിലേക്ക് കരകയറ്റിയ സംഭവത്തെ കുറിച്ചുള്ള ആ കുറിപ്പ്...

Read More >>
Top Stories