വടകര : പുത്തൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ റേഡിയോ പ്രക്ഷേപണം തുടങ്ങി. റേഡിയോ ക്ലബ് മാധ്യമ പ്രവർത്തക പ്രമദ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ കെ.കെ.മനോജ് അദ്ധ്യക്ഷനായിരുന്നു. ആര്‍.വിജയന്‍ , എം.എം.സുധാകരന്‍, എം.കെപ്രമോദ് , കെ.സി.സമദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.


പി.ഐശ്വര്യ സ്വാഗതവും നവ്യ.ജെ. മോഹന്‍ നന്ദിയും പറഞ്ഞു. ഹ്യൂമാനിറ്റീസ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് റേഡിയോ ക്ലബ് രൂപീകരിച്ചത്. പ്രമദ മുരളീധരനുമായി വിദ്യാര്‍ത്ഥികള്‍ മുഖാമുഖം നടത്തി. കര്‍ഷക സമരവും മാദ്ധ്യമങ്ങളുടെ നിലപാടും സ്റ്റിങ്ങ് ഓപ്പറേഷനും ഒരു സംഭവം ഫ്‌ലോറില്‍ ആങ്കറുടെ കയ്യില്‍ ഒരു വാര്‍ത്തയാവും വരെയുള്ള ഘട്ടങ്ങളും പ്രക്രിയകളുമെല്ലാം ചര്‍ച്ചയില്‍ വന്നതോടെ മുഖാമുഖം സജീവമായി.
ഈ ലിങ്കില്‍ കേള്‍ക്കാം പുത്തൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിലെ റേഡിയോ ക്ലബിന്റെ ആദ്യ പ്രക്ഷേപണം
Puthur Govt: In Higher Secondary School The Radio Club was formed