വടകര: ( vatakaranews.in ) നിപ ബാധിച്ച് മരിച്ചെന്ന് സംശയിക്കുന്ന ആയഞ്ചേരി മംഗലാട് സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്ത്. നൽപതുകാരനായ ഇദ്ദേഹം നാല് ദിവസം മുമ്പാണ് പനിക്ക് ചികിത്സ തേടുന്നത്.


വെള്ളിയാഴ്ച ആയഞ്ചേരി ആരോഗ്യ കേന്ദ്രത്തിലാണ് ആദ്യമായി ചികിത്സ തേടുന്നത്. അടുത്ത ദിവസം വില്യാപ്പള്ളി ആരോഗ്യ കേന്ദ്രത്തിലും പിന്നീട് പനി കുറവില്ലാത്തതിനാൽ അടുത്ത ദിവസം വടകര ജില്ലാ ആശുപത്രിയിൽ എത്തി.
തിങ്കളാഴ്ച വിട്ടുമാറാത്ത പനിയെ തുടന്ന് വടകരയിലെ പ്രമുഖ ഡോക്ടർ ജ്യോതി കുമാറിനെ കണ്ടു. ഇതിനു ശേഷം ഇയാളെ സഹകരണാശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. സ്ഥിതി വഷളായതിനെ തുടർന്ന് കോഴിക്കോട് കൊണ്ടുപോയി. അശ്വിനി ലാബിൽ രക്തപരിശോധന നടത്തിയ ശേഷം മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് രാത്രിയാണ് മരണം സംഭവിക്കുന്നത്. ഇതിനിടയിൽ നടത്തിയ രക്തപരിശോധനാ ഫലവും ലക്ഷണവുമാണ് നിപയാണെന്ന് സംശയിക്കാൻ ഇടയാക്കിയത്. പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ൽ നിന്നും ഫലം ലഭിച്ചാലേ ഇത് സ്ഥിരീകരണം ഉണ്ടാകൂ.
#nipah #ayancheri #person #routemap #out