വടകര: (vatakaranews.in) ആചാരങ്ങളും ചടങ്ങുകളും ഏറെ ആഘോഷപൂർണമാകുന്ന ഇക്കാലത്ത് കീഴൽ പ്രദേശത്തെ ഒരു കുടുംബം മാതൃകയായി . നാൽപ്പത്തി ഒന്നാം മരണാനന്തര ദിനചടങ്ങുകൾ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് ചടങ്ങിനു ചെലവ് വരുന്ന തുക നാടിന്റെ ജനകീയ സംരംഭമായ ജനനയനക്ക് നൽകി കുടുംബം മാതൃകയായി.
പരവന്റെ കണ്ടി താമസിക്കും കാട്ടുപുത്തലത്ത് മാണിയമ്മയുടെ കുടുംബക്കാരാണ് ഈ ഉത്തമ മാതൃകയുടെ അവകാശികൾ . കുട്ടോത്ത്, കീഴൽ, മേമുണ്ട പ്രദേശത്തെ കിടപ്പു രോഗികൾക്ക് വലിയൊരാശ്വാസമാണ് ജനനയന പെയിൻ & പാലിയേറ്റീവ്. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി പ്രവർത്തിച്ച് വരുന്ന ജനനയനയ്ക്ക് ജനങ്ങൾ നൽകുന്ന അംഗീകാരമാണ് ഇത്തരം സംഭാവനകൾ.
ആഘോഷ വേളകളിലും ഓർമ്മദിനങ്ങളിലും മനസ്സറിഞ്ഞു നൽകുന്ന ഇത്തരം സഹായങ്ങൾ പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ നടത്തിപ്പിന് വലിയൊരു കൈത്താങ്ങായി മാറുകയാണ്.
#KeezhalManiamma #family #model