വടകര: ( vatakaranews.in ) കടത്തനാട്ടിലെ ത്യാഗവരികളായ കമ്മ്യൂണിസ്റ്റുകൾക്കൊപ്പം ചേർത്ത് നിർത്താവുന്ന സോഷ്യലിസ്റ്റ് പോരാളിയായിരുന്നു ഇന്ന് വടകരയുടെ രാഷ്ട്രീയ ഭൂമികയിൽ നിന്ന് വിടപറഞ്ഞ അഡ്വ. എം.കെ പ്രേം നാഥെന്ന് ഇളംമുറയിലെ അധികമാർക്കും അറിയില്ല.


ക്രൂര മർദ്ദനവും പാളയത്തിലെ ചതിയും അദ്ദേഹം ഏറ്റുവാങ്ങിയത് നിറ പുഞ്ചിരിയോടെ . തന്റെ ജീവിതം പോലെ തന്നെ മരണത്തോടും അദ്ദേഹം പോരാടുകയായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയും സോഷ്യലിസ്റ്റ് നേതാവ്യമായിരുന്ന കുന്നുന്മത്ത് നാരായണക്കുറുപ്പിന്റെ മകനായി ജനിച്ച പ്രേംനാഥ് സോഷ്യലിസ്റ്റ് മുദ്രാവാക്യങ്ങൾ കേട്ടാണ് വളർന്നത്.
തന്റെ വിദ്യാർത്ഥി ജീവിത കാലത്ത് തന്നെ സോഷ്യലിസ്റ്റ് വിദ്യാർത്ഥി പ്രസ്ഥാനമായ ഐ.എസ്.ഒ വിലേക്ക് കടന്നുവന്ന അദ്ദേഹം അഴിയൂർ ഹൈസ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. മടപ്പള്ളി കോളേജിൽ പഠിക്കുമ്പോൾ ഐ.എസ്. ഒവിന്റെ സംസ്ഥാന സിക്രടറിയായി.ഒ.ടി. പന്നൂർ പ്രസിഡന്റായപ്പോഴും വീരാൻ കുട്ടി പ്രസിഡന്റായപ്പോഴും പ്രേമൻ തന്നെയായിരുന്നു സിക്രട്ടരി - അടിയന്തിരാവസ്ഥക്ക് തൊട്ട് മുമ്പ് പ്രേം നാഥ് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
അടിയത്തിരാവസ്ഥയിൽ സോഷ്യലിസ്റ്റ് പാർട്ടി നടത്തിയ പോരാട്ടങ്ങളിൽ മുൻപന്തിയിൽ അദ്ദേഹമുണ്ടായിരുന്നു. കോഴിക്കോട്ട് നിരോധനാഞ്ജലംഘിച്ച് പ്രകടനം നടത്തിയ സോഷ്യലിസ്റ്റുകളെ പോലീസ് തല്ലിച്ചതച്ച പ്പോൾ പ്രേംനാഥിന്റെ നട്ടെല്ലിന് ക്ഷതമേൽക്കുകയുണ്ടായി.
മുക്കത്തെ ബി.പി.മൊയ്തീന്റ ഏറാമലയിലെ കുന്നോത്ത് ശങ്കരൻ ചോറോട്ടെ മമ്പറത്ത് ബാലൻ നായർ നടക്കു താഴയിലെ എ.പി. കുമാരൻ തുടങ്ങിയവരായിരുന്നു അദ്ദേഹത്തിന്റെ കൂടെ നിരോധനാജ്ഞ ലംഘിച്ചത്. ഒളിവിൽ പോയി ആടിയന്തിരാവസ്ഥക്കെതിരായി രാജ്യമാകെ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്ന പാർട്ടി ചെയർമാൻ ജോർജ് ഫെർണാണ്ടസിന്റെ കത്തുകൾ പാർട്ടി സഖാക്കൾക്ക് എത്തിച്ചു നൽകുന്നതിലു അദ്ദേഹം പ്രധാന പങ്ക് വഹിക്കുകയുണ്ടായി.
1977 ൽ ജനതാ പാർട്ടി രൂപം കൊണ്ട ശേഷം വിവിധ സ്ഥാനങ്ങളിൽ പ്രേമൽ എത്തി ചേർത്തു. യുവ ജനത ദേശീയ കമ്മിറ്റി അംഗം സംസ്ഥാന സിക്രട്ടരി ജനതാ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സംസ്ഥാന ജനറൽ സിക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിൽ അദ്ദേഹം തിളങ്ങി.
കുറെക്കാലം ജനതാ ദൾ കോഴിക്കോട് ജില്ലാ പ്രസിഡന്റായി. 2006 ൽ വടകര എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ട പ്രേം നാഥ് നിരവധി വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയും ചെയ്തു.
ഇതിനിടെ പാർട്ടിയിലെ പടലപിണക്കമുണ്ടയി . അദ്ദേഹത്തിന് നേരെ വധ ശ്രമവും അധികാരത്തിന്റെ തലക്കനവും ആൾക്കൂട്ടവുമില്ലാതെ ഒറ്റയാനായി അങ്ങിനെ എം.കെ ജനഹൃദയങളിലേക്ക് പോയ് മറഞ്ഞു.
#militant #socialist #Brutally #beaten #cheated #smile