വടകര: നാഷണല്‍ റോളര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ വടകരയില്‍ നിന്നും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അവസരം.


സബ്ബ് ജൂനിയര്‍ റോളര്‍ ഹോക്കിയില്‍ കേരളത്തെ പ്രതിനിധീകരിച്ച് വടകര റാണി പബ്ലിക് സ്‌ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയും വടകര ബാറിലെ അഭിഭാഷകരായ നജീഷ് പണിയയില്‍ മേഘ എം.എന്‍ എന്നിവരുടെ മകന്‍ കിനോവ് നജീഷിനെയാണ് തിരഞ്ഞെടുത്തത്.
അന്‍മ്പത്തി ഒമ്പതാമത് നാഷണല്‍ റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് 2021 ഡല്‍ഹി, മൊഹാലി എന്നിവിടങ്ങളില്‍ ഡിസംബര്‍ 10 മുതല്‍ 21വരെയാണ് മത്സരം.
കോച്ച് അഭി ഇസ്മയില്‍ എന്നയാളുടെ കീഴിലാണ് കിനോവ് നജീഷ് പരിശീലനം നടത്തി വരുന്നത്.
National Roller Hockey Championship; In Vadakara to make Kerala proud Seventh grade student from