അഴിയൂർ: ( vatakaranews.in) അഴിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ചോമ്പാല മിനി സ്റ്റേഡിയത്തിൽ വെച്ച് അത്‌ലറ്റിക് മത്സര പരിപാടി സംഘടിപ്പിച്ചു. അത്‌ലറ്റിക് മത്സര പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.


വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി, വാർഡ് മെമ്പർമാരായ കവിത അനിൽകുമാർ പ്രമോദ് മാട്ടാണ്ടി, സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ എന്നിവർ സംസാരിച്ചു. സ്വാഗതം സുനീർകുമാർ എം, നന്ദി സാജിദ് നെല്ലോളി പറഞ്ഞു.
#Azhiyur #Gram #Panchayat #keralolsavam #organized #athletic #competitions