അഴിയൂര്‍: അഴിയൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചിത്വ പദവി നേടുന്നതിന്റെ ഭാഗമായി മുക്കാളിയില്‍ വ്യാപാരികളുടെ സഹായത്തോടെ ശുചിത്വ സായാഹ്ന പരിപാടി സംഘടിപ്പിച്ചു. ഹരിത കേരള മിഷന്റെ സ്ഥാപക ദിനമായ ഡിസംബര്‍ എട്ടിന് ആണ് പരിപാടി സംഘടിപ്പിച്ചത്.


അടുത്ത വര്‍ഷം ജനുവരി മുതല്‍ നിരോധിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കടകളിലും വീടുകളിലും ഉപയോഗിക്കുകയില്ല എന്ന് വ്യാപാരികള്‍ പ്രതിജ്ഞയെടുത്തു. പ്ലാസ്റ്റിക്കിന്റെ ബദല്‍ ഉല്‍പന്നങ്ങളെ പരിചയപ്പെടുത്തുകയും വ്യാപാരികളും ജനപ്രതിനിധികളും ചേര്‍ന്ന് ശുചിത്വ ദീപം തെളിയിക്കുകയും ചെയ്തു. പരിപാടിയുടെ ഭാഗമായി വ്യാപാരികള്‍ കടകളും പരിസരവും വൃത്തിയാക്കിയിരുന്നു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിഷ ആനന്ദസദനത്തിന്റെ അധ്യക്ഷതയില്‍ ശുചിത്വ സായാഹ്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ഹമീദ് പദ്ധതി വിശദീകരിച്ചു. മെമ്പര്‍ റീന രയരോത്ത് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മെമ്പര്‍ പി കെ പ്രീത സ്വാഗതം പറഞ്ഞു. മെമ്പര്‍ പ്രമോദ് മാട്ടാണ്ടി, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ പി ഷംന ,വ്യാപാരി പ്രതിനിധികളായ പി കെ രാമചന്ദ്രന്‍, കെ ടി ദാമോദരന്‍,എ രാജേന്ദ്രന്‍,വി ഇ ഒ കെ ബജേഷ് എന്നിവര്‍ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി എല്ലാ കടകളിലും നിരോധിക്കാന്‍ പോകുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളെ കുറിച്ചുള്ള നോട്ടീസ് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ നല്‍കിയിരുന്നു. പൊലൂഷന്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള പ്ലാസ്റ്റിക് ബദല്‍ ഉല്‍പന്നങ്ങളെ കുറിച്ച് ഇഫാസ്റ്റ് കമ്പനി പ്രതിനിധി കെ എം സജേഷ് സംസാരിച്ചു.
Mukkali at the Sanitation Evening Program The merchants took the oath of allegiance