വടകര :(vatakaranews.in) അഴിത്തല ഉമൂറുല്‍ ഉലൂം മദ്റസ യില്‍ സമസ്ത പ്രാര്‍ത്ഥന ദിനവും ഫലസ്തീന്‍ ഐക്യ ദാര്‍ഢ്യ സദസ്സും സംഘടിപ്പിച്ചു.


കുരുന്നു മക്കളേ പോലും ബോംബിട്ടു കൊല ചെയ്യുന്ന ഇസ്രാഈല്‍ കിരാത വാഴ്ച്ചക്കെതിരെയും ബോംബേറ്റ് തകര്‍ന്ന് മരിച്ചാല്‍ തിരിച്ചറിയാന്‍ വേണ്ടി കൈ തണ്ടയില്‍ പേരെഴുതുന്ന ഫലസ്തീന്‍ കുരുന്നു മക്കളോടൊപ്പം ഐക്യ ദാര്‍ഢ്യവും പ്രകടിപ്പിച്ചു.
ഉമൂറുല്‍ ഉലൂം മദ്റസ വിദ്യാര്‍ത്ഥികള്‍ മിഴികളില്‍ ഈറനണിഞ്ഞു പ്രാര്‍ത്ഥന നടത്തി. ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി മൗലിദും കണ്ണിയത്ത് ,ശംസുല്‍ ഉലമ ,അത്തിപ്പറ്റ ഉസ്താദ് ,കോട്ടുമല ബാപ്പു ഉസ്താദ് , അനുസ്മരണവും കൂട്ട പ്രാര്‍ത്ഥന യും നടന്നു യോഗത്തില്‍ റഫീഖ് ഫൈസി സ്വാഗതവും ടി,കെ,കരീം (മഹല്ല് പ്രസിഡന്‍റ് )അദ്ധ്യക്ഷത വഹിച്ചു
പി,വി,മുഹാജിര്‍ (മഹല്ല് സെക്രട്ടറി ) ഉല്‍ഘാടനം ചെയ്തു ടി,കെ,അബ്ദുല്ലത്തീഫ് മുസ്ലിയാര്‍ (സ്വദര്‍ മുഅല്ലിം) അടക്കാതെരു അനുസ്മരണം നടത്തി ,, ഉനൈസ് ഫൈസി അബ്ദുറഹിമാന്‍ മുസ്ലിയാര്‍ മുജീബ് മുസ്ലിയാര്‍ അശ്റഫ് മുസ്ലിയാര്‍ ആശംസ അര്‍പ്പിച്ചു .
നിരവധി കമ്മിറ്റി അംഗങ്ങളും രക്ഷിതാക്കളും സഹോദരിമാരും മദ്റസ വിദ്യാര്‍ത്ഥികളും പങ്കെടുത്തു മുഹര്‍റം ഓണ്‍ലൈന്‍ ക്വിസ് മല്‍സരം നബിദിന ഓണ്‍ലൈന്‍ ക്വിസ് പ്രോഗ്രാം സ്വാതന്ത്ര്യ ദിന പ്രബന്ധ മല്‍സരം വിജയികളായ സഹോദരിമാര്‍ക്ക് സമ്മാനം വിതരണം ചെയ്തു.
SYS വടകര മുന്‍സിപ്പല്‍ മീലാദ് ഫെസ്റ്റ് ഓവറോള്‍ നേടിയ വിദ്യാര്‍ത്ഥികളേ അനുമോദിച്ചു മുഹമ്മദ് ആതഫ് നന്ദി പറഞ്ഞു
#all #day #prayer #palestine #solidarity #meeting #organized #umurul #uloom #madrasa #azhitala