വടകര: ക്രിസ്മസ് വിപണി കീഴടക്കാന്‍ നക്ഷത്രങ്ങളും പുല്‍ക്കൂടുകളും നിരന്നു. കൊവിഡ് പ്രതിസന്ധിയില്‍ കഴിഞ്ഞ ക്രിസ്മസ് കാലത്ത് വ്യാപാരം ഒന്നും തന്നെ നടന്നിരുന്നില്ല. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവായതോടെ എല്ലാം പഴയ പടിയായി. ഇതോടെ ക്രിസ്മസ് വിപണിയില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് വ്യാപാരികള്‍. പല നിറത്തിലും രൂപത്തിലും പുതുമയാര്‍ന്ന വര്‍ണനക്ഷത്രങ്ങളാണ് വില്‍പ്പനയ്ക്കായി നിരന്നിട്ടുള്ളത്.


ഖാദി, വെല്‍വറ്റ് തുടങ്ങിയ തുണിത്തരങ്ങളിലുള്ള നക്ഷത്രങ്ങള്‍, എല്‍ഇഡി ബള്‍ബുകള്‍ അടക്കം സജ്ജീകരിച്ച റെഡിമെയ്ഡ് പുല്‍ക്കൂടുകള്‍, ക്രിസ്മസ് ട്രീകള്‍ എന്നിവയെല്ലാം വിപണിയിലുണ്ട്. ഇത്തവണയും എല്‍ഇഡി നക്ഷത്രങ്ങളാണ് വിപണിയിലെ താരങ്ങള്‍. പുല്‍ക്കൂട് അലങ്കരിക്കാനുള്ള വിവിധ നിറങ്ങളിലുള്ള ബലൂണുകള്‍, വര്‍ണക്കടലാസുകള്‍, ബോളുകള്‍, എല്‍ഇഡി ബള്‍ബുകള്‍ എന്നിവയും ലഭ്യമാണ്. കഴിഞ്ഞ വര്‍ഷത്തെ പോലെ വിലക്കുറവും വ്യാപാരികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇത്തവണ കൂടുതല്‍ കച്ചവടം നടക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. കൊവിഡ് വൈറസിന്റെ മാതൃകയിലുള്ള എല്‍ഇഡി നക്ഷത്രത്തിന് വില അല്‍പം കൂടുതലാണെങ്കിലും ആവശ്യക്കാര്‍ ഏറെയാണ്. 850 രൂപയാണ് നക്ഷത്രത്തിന്റെ വില. അടുത്ത ആഴ്ചയോടെ കൂടുതല്‍ നക്ഷത്രങ്ങള്‍ വിപണിയില്‍ ഇടം പിടിക്കും. പല നിറത്തിലുള്ള .ആകര്‍ഷണിയമായ എല്‍ഇഡി നക്ഷത്രങ്ങള്‍ക്കാണ് ആവശ്യക്കാരേറെയാണ്.
കൂടുതല്‍ വില്‍ക്കുന്നത് 200 300 രൂപയ്ക്ക് ഇടയിലുള്ള നക്ഷത്രങ്ങളാണ്. വെളിച്ചം കൂടുതലുള്ള നക്ഷത്രങ്ങള്‍ക്കാണ് ഏറെയും ഡിമാന്‍ഡുള്ളത്്എല്‍ഇഡി നക്ഷത്ര വില : 120 500 , കടലാസ് നക്ഷത്രം: 15 280 , ക്രിസ്മസ് ട്രീ: 70 3,500 , സാന്താക്ലോസ് മുഖംമൂടി: 120 240 , പുല്‍ക്കൂട്: 100 550 എന്നിങ്ങനെയാണ്.
തരംഗമായി ഗിഫ്റ്റ് ബോക്‌സുകള്‍
സ്ത്രീസംരഭകരുടെ ഹോമിലി നക്ഷത്രം, കുഞ്ഞന്‍ ക്രിസ്മസ് ട്രീ, വസ്ത്രങ്ങള്‍, മണികള്‍, ക്രിസ്മസ് കാര്‍ഡുകള്‍ അടങ്ങിയ ഗിഫ്ട് ബോക്‌സുകള്‍ എന്നിവ ക്രിസ്മസ് വിപണിയില്‍ തരംഗമാവുകയാണ്. 500 2000 രൂപ വരെയാണ് വില. ക്രിസ്മസ് ട്രീ, സാന്താക്ലോസിന്റെ മുഖംമൂടി, ട്രീയിലെ അലങ്കാരം, പുല്‍ക്കൂട്, പുല്‍ക്കൂട് സെറ്റ്, വേഷവിധാനങ്ങള്‍, എല്‍ഇഡി ലൈറ്റ് പിടിപ്പിച്ച ക്രിസ്മസ് തൊപ്പി എന്നിവയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്.വറുതിയുടെ കാലം സമ്മാനിച്ച സാമ്പത്തിക ഞെരുക്കത്തില്‍ നിന്നുംക്രിസ്മസ് കാലം വ്യാപാരികള്‍ക്ക് പ്രതീക്ഷ നല്‍കുകയാണ്.
X MARCKET IN VATAKARA -SPECIAL STORY