അഴിയൂർ: (vatakaranews.in) കൈതപ്പൊയിൽ ലിസ്സ കോളേജ് സാമൂഹിക പ്രവർത്തന വിഭാഗം (MSW)ഒന്നാം വർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 'ആഴി 2023' ഗ്രാമീണ സഹവാസ സപ്തദിന ക്യാമ്പിന് അഴിയൂർ ഗ്രാമപഞ്ചായത്ത് 16ആം വാർഡിലെ എരിക്കിൽ ബീച്ചിൽ തുടക്കമായി.


വാർഡ് മെമ്പർ സാലിം പുനത്തിൽ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് ഡയറക്ടർ ഫാദർ നിജു തലച്ചിറ CST അധ്യക്ഷത വഹിച്ചു.
കോളജ് വൈസ് പ്രിൻസിപ്പാൾ ഫാദർ സെബിൻ ചിറമേൽ, സോഷ്യൽ വർക്ക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർമാരായ ഷൈജു ഏലിയാസ്, ഫാത്തിമത് നൂറ, വിദ്യാർത്ഥി പ്രതിനിധികളായ ഷാരോൺ തോമസ്, അലീഷ.പി.പി, അക്ഷയ് ജോസഫ് എന്നിവർ സംസാരിച്ചു.
ഏഴ് ദിവസങ്ങളായി നടക്കുന്ന ക്യാമ്പിൽ മെഗാ മെഡിക്കൽ ക്യാമ്പ്, കൗൺസിലിംഗ് ക്യാമ്പ്, തെരുവ് നാടകങ്ങൾ, സർവ്വേ, ബോധവൽക്കരണ ക്ലാസുകൾ,ഗ്രാമീണ സഹവാസം, കലാസന്ധ്യ എന്നിവ നടക്കും.
#gramina #sahavasa #seven #day #camp #started