അഴിയൂർ: ( vatakaranews.in ) സംസ്ഥാന സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾ മൾട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങളിലേക്ക് എത്തിക്കാനാണ് സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനങ്ങളെ കുറിച്ച് വ്യാജപ്രചാരണങ്ങൾ അഴിച്ച് വിടുന്നതിന് പിന്നിലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ചോമ്പാൽ സർവീസ് സഹകരണബാങ്കിന്റെ നവീകരിച്ച മെയിൻ ബ്രാഞ്ചിന്റെയും ഹെഡ് ഓഫീസിന്റെയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.


സംസ്ഥാനത്തെ പാവപ്പെട്ടവനെ സംരക്ഷിക്കാനുള്ള പ്രസ്ഥാനമാണ് സഹകരണ മേഖല. ഈ സഹകരണ മേഖല തകർക്കാനുള്ള ശ്രമങ്ങളെ എല്ലാ വിഭാഗം ജനങ്ങളും ചെറുത്ത് തോൽപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയെ കണ്ണിലെ കൃഷ്ണമണി പോലെ സംസ്ഥാന സർക്കാർ സംരക്ഷിക്കും.
കെ.കെ. രമ എം.എൽ.എ. അധ്യക്ഷയായി. സ്ട്രോങ് റൂം ഉദ്ഘാടനം ജില്ലാ സഹകരണ ജോയന്റ് രജിസ്ട്രാർ ബി. സുധ നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഗിരിജ, ജില്ലാപഞ്ചായത്ത് അംഗം പി.പി. നിഷ. ശശിധരൻ തോട്ടത്തിൽ, മാട്ടാണ്ടി ബാലൻ, റീന രയരോത്ത്, പ്രമോദ് മാട്ടാണ്ടി,പി. ശ്രീധരൻ, എം പി ബാബു , പി. ബാബുരാജ്, യു.എ. റഹീം,പ്രദീപ് ചോമ്പാല,, കെ.പി. പ്രമോദ്, പി.കെ. പ്രകാശൻ, കെ.എ. സുരേന്ദ്രൻ, വി.പി. പ്രകാശൻ, മുബാസ് കല്ലേരി, ഷംസീർ ചോമ്പാല, ബാബു ഹരിപ്രസാദ്, പി.വി. സുനീഷ് സംസാരിച്ചു.
#Minister #MuhammadRiaz #spread #false #propaganda #channelize #investments #multistate #cooperatives