വടകരയാണ് ശ്രീധരേട്ടന്റെ ജന്മസ്ഥലം ; അരങ്ങില്‍ ശ്രീധരേട്ടന്റെ ഓര്‍മ്മകള്‍ പുതുക്കി വടകരയിലെ സോഷ്യലിസ്റ്റുകാര്‍

വടകരയാണ് ശ്രീധരേട്ടന്റെ ജന്മസ്ഥലം ; അരങ്ങില്‍ ശ്രീധരേട്ടന്റെ ഓര്‍മ്മകള്‍ പുതുക്കി വടകരയിലെ സോഷ്യലിസ്റ്റുകാര്‍
Dec 13, 2021 07:06 PM | By Rijil

വടകര: മുന്‍ കേന്ദ്ര മന്ത്രിയും സോഷ്യലിസ്റ്റ് പാര്‍ട്ടിനേതാവുമായിരുന്ന അരങ്ങില്‍ ശ്രീധരനെ കുറിച്ച് 20 ാം ചരമവാര്‍ഷിക ദിനത്തില്‍ ഓര്‍മ്മകള്‍ പുതുക്കി വടകരയിലെ എല്‍ജെഡി നേതാവ് എടയത്ത് ശ്രീധരന്‍. 1925 ല്‍ വടകരയില്‍ ജനിച്ച അരങ്ങില്‍ ശ്രീധരന്‍ ദേശീയ പ്രസ്ഥാനത്തിലൂടെയും സോഷ്യലിസ്‌റ് പ്രസ്ഥാനത്തിലൂടെയുമാണ് രാഷ്ട്രീയരംഗത്തെത്തിയത്. ക്വിറ്റ് ഇന്ത്യാ സമരത്തിലും പങ്കെടുത്തിട്ടുണ്ട്. 1946ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്‌റ് പാര്‍ട്ടിയിലും തുടര്‍ന്ന് ഇന്ത്യന്‍ സോഷ്യലിസ്‌റ് പാര്‍ട്ടിയിലും അംഗമായി. സംയുക്ത സോഷ്യലിസ്‌റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു.

1952 ല്‍ മദ്രാസ് അസംബ്ലിയിലേക്കും (നാദാപുരം) മത്സരിച്ചിട്ടുണ്ട്. 1977 ല്‍ ജനതാപാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ അംഗമായ അദ്ദേഹം ജനതാദളിന്റെ സംസ്ഥാന ഘടകം പ്രസിഡന്റ് ആയിരുന്നിട്ടുണ്ട്. 1990 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ കേന്ദ്രവാണിജ്യവകുപ്പു സഹമന്ത്രിയായിരുന്നു ഇദ്ദേഹം. 1967ല്‍ വടകരയില്‍ നിന്ന് ലോകസഭയിലേക്കും 88 ല്‍ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.


വടകരയാണ് ശ്രീധരേട്ടന്റെ ജന്മസ്ഥലം എടയത്ത് ശ്രീധരന്റെ എഫ് ബി കുറിപ്പ് ..

അരങ്ങില്‍ ശ്രീധരനെ കുറിച്ച് പറഞ്ഞാല്‍ അവ വസാനിക്കാത്ത ആയിരമായിരം ഓര്‍മ്മകള്‍ ഉണ്ടെനിക്ക്! അര നൂറ്റാണ്ടിലേറെ കാലത്തെ ഊഷ്മളമായ ബന്ധമാണ് എനിക്ക് അദ്ദേഹവുമായിട്ടുള്ളത്. അപൂര്‍വം അവസരങ്ങളില്‍ അഭിപ്രായ ഭിന്നതകളുണ്ടായിട്ടുണ്ട്. എന്നാല്‍ അത്തരം അവസരങ്ങളില്‍ പോലും ഉള്ളിന്റെയുള്ളില്‍ പരസ്പര സേ നഹവും ബഹുമാനവും ഞങ്ങള്‍ കാത്തു സൂക്ഷിച്ചിരുന്നു. ദീര്‍ഘകാല പൊതുജീവിതത്തിനിടയില്‍ അഴിമതിയുടെ കറ പുരളാത്ത ജീവിതത്തിനുടമയായിരുന്നു. ഒരിക്കലും അദ്ദേഹം സ്ഥാനമാനങ്ങള്‍ക്ക് പിറകെ പോയില്ല.


ചാഞ്ഞും ചെരിഞ്ഞും നിന്നിരുന്നെങ്കില്‍ പല ഉന്നത സ്ഥാനങ്ങളിലും അദ്ദേഹത്തിന് നിഷ്പ്രയാസം എത്തിചേരാമായിരുന്നു. പരമ്പരാഗതമായി കിട്ടിയ സ്വത്തുക്കളൊക്കെ പൊതുപ്രവര്‍ത്തനത്തിനിടയില്‍ നഷ്ടപ്പെടുകയാണുണ്ടായത്. യശസ് മാത്രമാണ് ആ മഹാന്റെ സമ്പാദ്യം എം.പി.വീരേന്ദ്രകുമാര്‍ ശ്രീധരേട്ടനെ കുറിച്ച് അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ( തിരിഞ്ഞു നോക്കുമ്പോള്‍ ) എഴുതിയ വാക്കുകളാണിത് വടകരയാണ് ശ്രീധരേട്ടന്റെ ജന്മസ്ഥലം. കീര്‍ത്തി മുദ്ര ടാക്കീസിന് അടുത്തായിരുന്നു വീട്.


വടകരയിലെ അക്കാലത്തെ ജനകീയ ഡോക്ടറായ രാഘവന്‍ ഡോക്ടറായിരുന്നു അമ്മാവന്‍ ഇപ്പോഴവിടെ താമസിക്കുന്നത് പ്രമുഖ കൊപ്ര വ്യാപാരികെ ടി കെ ലക്ഷ്മണനാണ്. വടകര മണ്ഡലത്തിലെ ഏറാമല പഞ്ചായത്തിലാണ് അദ്ദേഹം 1977 വരെ പാര്‍ട്ടി അംഗത്വമെടുത്തിരുന്നത്. വടകരയിലും പരിസര പ്രദേശങ്ങളിലും സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ശ്രീധരേട്ടന്‍ വലിയ പങ്ക് വഹിക്കുകയുണ്ടായി. 1952ല്‍ നാദാപുരത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അദ്ദേഹത്തിന് മലയാളത്തില്‍ പ്രസംഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. അന്ന് അദ്ദേഹത്തിന്റെ പ്രസംഗം മൊഴിമാറ്റം നടത്തിയത് പിന്നീട് തൃശൂര്‍ എക്‌സ്പ്രസ് പത്രത്തിന്റെ എഡിറ്ററായി മാറിയ വി.കരുണാകരന്‍ നമ്പ്യാര്‍ ആയിരുന്നു. പിന്നീട് മലയാള പ്രസംഗം തുടങ്ങിയ ശ്രീധരേട്ടന്‍ ഇന്ത്യയിലെ ഒട്ടുമിക്ക സോഷ്യലിസ്റ്റ് നേതാക്കളുടെയും പ്രസംഗങ്ങള്‍ മൊഴിമാറ്റം നടത്തി ചരിത്രം സൃഷ്ടിച്ചു. മലയാള സാഹിത്യത്തിലെ അതി മനോഹരമായ പദാവലികള്‍ കൂട്ടിയിണക്കിയ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ഒരോന്നും ഓരോ പാഠഭാഗങ്ങളായിരുന്നു. 1962 ല്‍ പി.എസ്.പി.അഖിലേന്ത്യ ചെയര്‍മാനായിരുന്ന അശോക മേത്തയുടെ കേരള പര്യടനം: മംഗലാപുരത്ത് വിമാനമിറങ്ങി കാറില്‍ ശ്രീധരേട്ടന്റെ കൂടെ തലശ്ശേരിയില്‍ നടന്ന മഹാസമ്മേളനത്തിലെത്തിയ അശോക മേത്തയുടെ ഉജ്വലമായ ഇംഗ്ലീഷ് പ്രസംഗം. I travelled through the hills and valleys of your beautiful Kerala from Mangalore ശ്രീധരേട്ടന്റെ തര്‍ജ്ജമ 'പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തല ചായ്ച്ചും സ്വച്ഛാബ്ധിമണല്‍ത്തിട്ടാം പാദോപധാനം പൂണ്ടും പള്ളികൊണ്ടീടുന്ന കേരളത്തിന്റെ വിരിമാറിലൂടെ സഞ്ചരിച്ചാണ് ഞാനിവിടെ എത്തിയത്. (സഖാവ് കെ.കെ.രാമചന്ദ്രനാണ് ഈ കാര്യം എന്നോട് പറഞ്ഞത്)


ജോര്‍ജ് ഫെര്‍ണാണ്ടസ് ജനതാ പാര്‍ട്ടിയുടെ 1977 ലെ വിജയത്തെ ആസ്പദമാക്കി ഇംഗ്ലീഷില്‍പറഞ്ഞ വാക്കുകള്‍ ശ്രീധരേട്ടറെ തര്‍ജമ ഉത്തര പ്രദേശിന്റെ ഊഷര ഭൂമികളില്‍ മധ്യ പ്രദേശിന്റെ മണലാരണ്യങ്ങളില്‍ ഉത്തരകേരളത്തിന്റെയും ദക്ഷിണ കേരളത്തിന്റെയും തെങ്ങിന്‍ തോപ്പുകളില്‍ വീശിയടിച്ച ജനതാ കൊടുങ്കാറ്റ് ഇന്ദിരയുടെ ഏകാധിപത്യ ഭരണത്തെ അറബിക്കടലിലേക്ക് വലിച്ചെറിഞ്ഞു. ശ്രീധരേട്ടന്‍ പാര്‍ട്ടി കാല്‍നടയായി നടന്ന് സംഘടിപ്പിച്ചതാണ്.

വടകര നിന്ന് വില്യാപ്പള്ളിയിലേക്കും ഓര്‍ക്കാട്ടേരിയിലേക്കും മണിയൂരേക്കും അദ്ദേഹം നടന്നു പോയ അനുഭവങ്ങള്‍ കാവിലെ അച്ചുതന്‍ നമ്പ്യാരെ പോലുള്ള സഖാക്കള്‍ പങ്ക് വെച്ചിട്ടുണ്ട്. സഖാവ് അരങ്ങില്‍ ശ്രീധരന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വെറും ഒരോര്‍മ്മ മാത്രമല്ല മുന്നോട്ടേക്ക് കുതിക്കാനുള്ള ഊര്‍ജവും ആവേശവുമായിരിക്കട്ടെ!


Arangil sreedharan memorial day - edayath sreedhran FB post

Next TV

Related Stories
മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ സ്റ്റാഫിന്റെ അവസരോചിത ഇടപെടൽ; നഷ്ടപ്പെട്ട പേഴ്സും പൈസയും യാത്രക്കാരന് തിരികെ കിട്ടി

Apr 11, 2025 11:05 AM

മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ സ്റ്റാഫിന്റെ അവസരോചിത ഇടപെടൽ; നഷ്ടപ്പെട്ട പേഴ്സും പൈസയും യാത്രക്കാരന് തിരികെ കിട്ടി

അധ്യാപകന്റെയും ഓഫീസ് സ്റ്റാഫിന്റെയും സത്യസന്ധമായ ഇടപെടലിനെ സ്കൂൾ സ്റ്റാഫ് കൂട്ടായ്മ...

Read More >>
വിമാനയാത്രയിൽ ആർത്തുല്ലസിച്ച് അഴിയൂരിലെ  തൊഴിലുറപ്പ് പ്രവർത്തകർ

Feb 13, 2025 07:33 PM

വിമാനയാത്രയിൽ ആർത്തുല്ലസിച്ച് അഴിയൂരിലെ തൊഴിലുറപ്പ് പ്രവർത്തകർ

വാർഡ് മെമ്പർ സാലിം പുനത്തിലിൻ്റെ നേതൃത്വത്തിലാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കൊച്ചിയിലേക്ക് യാത്ര...

Read More >>
പാലയാട് തെരു ശ്രീ മഹാഗണപതി - ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയിറങ്ങി

Feb 11, 2025 10:47 AM

പാലയാട് തെരു ശ്രീ മഹാഗണപതി - ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയിറങ്ങി

പാരമ്പര്യ ചടങ്ങായ കാവിറക്കത്തിന് നൂറ് കണക്കിന് ഭക്തജനങ്ങൾ...

Read More >>
#musicalalbum | 'ഓള് വേറെ ലെവലാ'; ഹന്നയുടെ മ്യൂസിക്കൽ ആൽബം പ്രകാശനം ചെയ്തു

Sep 30, 2024 09:00 PM

#musicalalbum | 'ഓള് വേറെ ലെവലാ'; ഹന്നയുടെ മ്യൂസിക്കൽ ആൽബം പ്രകാശനം ചെയ്തു

ഹന്ന ടി.പി എഴുതിയ വരികൾക്ക് ഫിറോസ് നാദാപുരം സംഗീതം നൽകി....

Read More >>
#ILoveBadeRa | ഐ ലവ് ബഡേ.... രാ; നാടൻ പാട്ട് വീഡിയോ ആൽബം പുറത്തിറങ്ങി

Sep 27, 2024 08:51 PM

#ILoveBadeRa | ഐ ലവ് ബഡേ.... രാ; നാടൻ പാട്ട് വീഡിയോ ആൽബം പുറത്തിറങ്ങി

മുനിസിപ്പൽ പാർക്കിൽ ജാനു തമാശ ഫെയിം ലിധിലാൽ നർത്തകി ലിസി മുരളീധരന് നൽകിയാണ്...

Read More >>
#Wafest  | 'വ' വടകരയുടെ സാംസ്‌കാരിക ഉത്സവത്തിന് തുടക്കമായി

Sep 18, 2024 10:51 AM

#Wafest | 'വ' വടകരയുടെ സാംസ്‌കാരിക ഉത്സവത്തിന് തുടക്കമായി

ദേശീയ അവാർഡ് നേടിയ ആട്ടം സിനിമയിലെ മുഴവൻ നടൻമാർക്കും സംവിധായകനും ആദരം അർപ്പിച്ച പരിപാടിയോടെ ' വ ' ക്ക്...

Read More >>
Top Stories