വടകര: (vatakaranews.in) നഗരത്തിൽ പുതിയാപ്പ്, പച്ചക്കറി മുക്ക്, തിരുവള്ളൂർ റോഡ്, നാരായണ നഗരം പരിസരം, ഗവ: ജില്ലാ ആശുപത്രി, അടക്കാ തെരു ജംങ്ങ്ഷൻ, പുതിയ സ്റ്റാന്റ്, എടോടി ജംങ്ഷൻ, റയിൽവേ സ്റ്റേഷൻ റോഡ് വിരഞ്ചേരി പരിസരം, മത്സ്യമാർക്കറ്റ് പരിസരം, ടൗൺഹാൾ പരിസരം, പബ്ലിക് ലൈബ്രറി പരിസരം, മുനിസിപ്പൽ ഓഫിസ് പരിസരം തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ തെരുവ് നായക്കൾ കൂട്ടമായി കാൽനട യാത്രക്കാർക്കും ബൈക്ക് യാത്രക്കാർക്കും ഭീഷണിയായി നിൽക്കുകയാണ്.
ഏത് സമയത്തും ആക്രമിക്കുമെന്നതാണ് നഗരത്തിലുട യാത്ര ചെയ്യുന്നവരുടെ അവസ്ഥ. ഏറെ കൊട്ടിഘോഷിച്ച നഗരസഭയുടെ എബിസി പദ്ധതി എങ്ങുമെത്തിയില്ല എന്നതാണ്.
നേരത്തെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബാലുശേരിയിൽ പ്രവർത്തിക്കുന്ന എബിസി കേന്ദ്രത്തിൽ തെരുവ് നായ്കളെ വന്ധീകരിക്കാൻ കൊണ്ടു പോകുന്ന പദ്ധതിയിൽ 5ക്ഷം രൂപ നഗരസഭ അടവാക്കിയിരുന്നെങ്കിലും പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
നഗരസഭ കൗൺസിലിൽ ഈ വിഷയം പ്രതിപക്ഷ ഭരണപക്ഷ കൗൺസിലർമാർ നിരന്തരമായി ഉന്നയിച്ചിരുന്നെങ്കിലും യാതൊരു പരിഹാരവുമുണ്ടായില്ല. വളർത്തു നായ്കൾക്ക് പേവിഷ കുത്തിവെപ്പ് നടത്തിയതും വിരലിലെണ്ണാവുന്നതാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ജില്ലാ ആശുപത്രിയിലും പരിസരത്തും നിരവധി പേരെയാണ് തെരുവ് നായകൾ കടിച്ചത്. വടകരയിൽ ഇത്രയും പേർക്ക് കടിയേറ്റിട്ടും നഗരസഭ ഇതിനെതിരെ യാതൊരുവിധ പരിഹാരവും കാണാത്തതിൽ വലിയ പ്രതിഷേധമാണുള്ളത്.
#Vadakara #straydog #Harassment #ABCproject #solution